• Logo

Allied Publications

Europe
യുകെകെസിവൈഎല്‍ യൂത്ത് ഫെസ്റ് 2015; ക്നാനായ സര്‍ഗശക്തിയുടെ ഉത്തമ ഉദാഹരണം
Share
ലണ്ടന്‍: യുകെകെസിവൈഎലിന്റെ നാലാമത് യൂത്ത് ഫെസ്റ് ഒക്ടോബര്‍ 24നു ക്നാനായക്കാരുടെ സ്വന്തം ആസ്ഥാനമായ യുകെകെസിഎ കമ്യൂണിറ്റി സെന്ററില്‍ അരങ്ങേറി. അഞ്ഞൂറില്‍ പരം കാണികളും നൂറിനു മുകളില്‍ മത്സരാര്‍ഥികളും ചേര്‍ന്നു അത്യന്തം വാശിയോടെ നടത്തിയ മികവാര്‍ന്ന മത്സരങ്ങള്‍ക്കൊടുവില്‍ നട വിളിച്ചും കുടുംബപ്രാര്‍ഥന ചൊല്ലിയുമാണ് മത്സരാര്‍ഥികള്‍ പിരിഞ്ഞത്.

രാവിലെ 10 നു 'മാര്‍ത്തോമന്‍ നന്മയാല്‍' എന്ന ക്നാനായക്കാരുടെ സ്വന്തം പ്രാര്‍ഥനാഗാനത്തിനു ബര്‍മിംഗ്ഹാം യൂണിറ്റിലെ യുവതികള്‍ ചടുല താളത്തില്‍ ചുവടു വയ്ക്കുകയും തുടര്‍ന്നു യുകെകെസിവൈഎല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി ഒരുമിച്ചു തിരി തെളിക്കുകയും ചെയ്തതോടെ മത്സരങ്ങള്‍ക്കു തുടക്കമായി. പ്രസംഗം, പാട്ട്, ഫാന്‍സി ഡ്രസ്, സോളോ ഡാന്‍സ് എന്നീ വ്യക്തിഗത ഇനങ്ങളും മാര്‍ഗം കളി, പുരാതന പാട്ട്, ഗ്രൂപ്പ് സിനിമാറ്റിക് ഡാന്‍സ്, ആങ്കറിംഗ്, ക്വിസ് എന്നീ ഗ്രൂപ്പ് ഇനങ്ങളിലും ആണ് മത്സരങ്ങള്‍ അരങ്ങേറിയത്.

മത്സരത്തില്‍ ന്യൂകാസില്‍ യൂണിറ്റ് ഒന്നാം സ്ഥാനവും വൂസ്റര്‍ഷയര്‍ രണ്ടാം സ്ഥാനവും കാര്‍ഡിഫ് മൂന്നാം സ്ഥാനവും നേടി. ന്യൂകാസില്‍ യൂണിറ്റിലെ ഷാനു ജെയിംസ് കലാതിലകമായും മാഞ്ചസ്റര്‍ യൂണിറ്റിലെ ടിം മാര്‍ട്ടിന്‍ കലാപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു. ജിസിഎസ്ഇ പരീക്ഷക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്കു ലഭിച്ച ജെം പിപ്പ്സിനെയും എ ലെവല്‍ ടോപ് സ്കോറര്‍ ആയ ജോയല്‍ റെജിയേയും പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചു.

കഴിഞ്ഞ നാലു വര്‍ഷമായി യുകെകെസിവൈഎല്‍ നാഷണല്‍ ഡയറക്ടര്‍ ആയി സേവനം അനുഷ്ഠിച്ചിരുന്ന സാബു കുര്യാക്കോസിനും ഷെറി ബോബിക്കും യുകെകെസിഎ എക്സിക്യൂട്ടീവ് കമ്മിറ്റി യാത്രയയപ്പു നല്‍കി. കഴിഞ്ഞ നാലു വര്‍ഷത്തെ യുകെകെസിഎ ഇവന്റുകളും കമ്മിറ്റി അംഗങ്ങളുടെ വീഡിയോ സന്ദേശങ്ങളും ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിച്ച വീഡിയോ നാഷണല്‍ ഡയറക്ടേഴ്സിനു ഹൃദയസ്പര്‍ശി ആയിരുന്നു.

സംഘാടക മികവു കൊണ്ടും ജനപങ്കാളിത്തംകൊണ്ടും മത്സര ഇനങ്ങളുടെ നിലവാരംകൊണ്ടും ഈ വര്‍ഷത്തെ യുകെകെസിവൈഎല്‍ യൂത്ത് ഫെസ്റ് വന്‍ വിജയം ആയിരുന്നു.

പാശ്ചാത്യരാജ്യത്തിലും ക്നാനായത്തനിമയും ഒരുമയും കാത്തു സൂക്ഷിക്കുന്നത്ില്‍ ഉത്സാഹം കാണിക്കുകയും സൌഹൃദപരമായ വീറും വാശിയിലും മത്സരങ്ങളില്‍ പങ്കെടുക്കുയും ചെയ്യുന്നത് കാണുമ്പോള്‍ അഭിമാനവും സന്തോഷവും തോന്നുന്നതായി നാഷണല്‍ ചാപ്ളെയിന്‍ ഫാ. സജി പറഞ്ഞു.

യുകെകെസിഎ പ്രസിഡന്റ് ഷിബില്‍ ജോസ്, വൈസ് പ്രസിഡന്റ് സ്റീഫന്‍ ടോം, സെക്രട്ടറി ജോണ്‍ സജി, ജോയിന്റ് സെക്രട്ടറി സ്റീഫന്‍ ഫിലിപ്പ്, ട്രഷറര്‍ ഡേവിഡ് ജേക്കബ്, നാഷണല്‍ ചാപ്ളെയിന്‍ ഫാ. സജി മലയില്‍ പുത്തന്‍പുര, നാഷണല്‍ ഡയറക്ടേഴ്സ് സാബു കുര്യാക്കോസ്, ഷെറി ബേബി എന്നിവരുടെ നേതൃത്വത്തിലായിരുന്നു യൂത്ത് ഫെസ്റ് അരങ്ങേറിയത്.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ