• Logo

Allied Publications

Europe
ഫിഫ പ്രസിഡന്റാകാന്‍ ജെറോം ഷാംപേനും
Share
പാരീസ്: ഫിഫ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ ഫ്രാന്‍സില്‍നിന്നുള്ള മുന്‍ നയതന്ത്രജ്ഞന്‍ ജെറോം ഷാംപേനും. സെപ് ബ്ളാറ്ററുടെ പിന്‍ഗാമിയാകാന്‍ യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ളാറ്റിനി നേരത്തെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ അദ്ദേഹവും അഴിമതി ആരോപണങ്ങളുടെ കരിനിഴലിലായ സാഹചര്യത്തില്‍ ഷാംപേന് വര്‍ധിച്ച സാധ്യതകളാണ് നിരീക്ഷകര്‍ കല്‍പ്പിക്കുന്നത്.

അഞ്ച് അംഗരാജ്യങ്ങളുടെ പിന്തുണയോടെയാണ് താന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നതെന്ന് ഷാംപേന്‍ അവകാശപ്പെടുന്നു. അടുത്ത വര്‍ഷം ഫെബ്രുവരി ഇരുപത്താറിനാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള ഫിഫ കോണ്‍ഗ്രസ് ആരംഭിക്കുക.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്ളാറ്റിനിയുടെ നിഴല്‍ സ്ഥാനാര്‍ഥിയായി ബ്ളാറ്റര്‍ക്കെതിരേ മത്സരിച്ച ജോര്‍ദാന്‍ രാജകുമാരന്‍ അലി ബിന്‍ അല്‍ ഹുസൈന്‍, ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ ടീമിന്റെ ക്യാപ്റ്റനായിരുന്ന ഡേവിഡ് നാഹ്കിഡ് എന്നിവരും ഇതിനകം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ചാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഫിഫ ആസ്ഥാനമായ സൂറിച്ചിലാണ് തെരഞ്ഞെടുപ്പ്.

1998 മുതല്‍ ബ്ളാറ്ററാണ് ഫിഫയുടെ മേധാവിത്വം കൈയാളുന്നത്. 1999 മുതല്‍ ഷാംപേനും ഫിഫയില്‍ വിവിധ ഉന്നത പദവികള്‍ വഹിച്ചുവരുന്നു. 2002 വരെ ബ്ളാറ്ററുടെ ഉപദേശകനും അതിനു ശേഷം മൂന്നു വര്‍ഷം ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായിരുന്നു.

ഫ്രഞ്ച് വിദേശകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍, 1998 ല്‍ ഫ്രാന്‍സില്‍ നടന്ന ലോക കപ്പിലെ ചീഫ് പ്രോട്ടോകോള്‍ ഓഫീസര്‍, 1999 ല്‍ ഫിഫ മുന്‍ഇന്റര്‍നാഷണല്‍ റിലേഷന്‍ ഡയറക്ടര്‍, 2002 ല്‍ ബ്ളാറ്ററുടെ ഉപദേശകന്‍, 2002 മുതല്‍ 2005 വരെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചതിനു പുറമെ 'ഫുട്ബോള്‍ ഹോപ്പ് ഫോര്‍ ഓള്‍' എന്ന സംഘടനയുടെ വക്താവുമാണ് ഈ അന്‍പത്തിയേഴുകാരന്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.