• Logo

Allied Publications

Europe
ജര്‍മന്‍ ഫുട്ബോള്‍ മ്യൂസിയം ഡോര്‍ട്ട്മുണ്ടില്‍ ഞായറാഴ്ച തുറക്കും
Share
ഡോര്‍ട്ട്മുണ്ട്: ജര്‍മന്‍ ഫുട്ബോള്‍ പാരമ്പര്യം ഹൃദയത്തില്‍ പേറുന്ന ഡോര്‍ട്ട്മുണ്ട് നഗരം രാജ്യത്തെ പ്രധാന ഫുട്ബോള്‍ മ്യൂസിയത്തിനു ഇരിപ്പിടമാകുന്നു. ട്രെയിന്‍ സ്റേഷനു എതിര്‍വശത്തായാണ് ഇത് ഒരുങ്ങിയിരിക്കുന്നത്.

എന്നാല്‍, ഫുട്ബോള്‍ മ്യൂസിയം സ്ഥാപിക്കാന്‍ ഡോര്‍ട്ട്മുണ്ട് നഗരത്തെ തെരഞ്ഞെടുത്ത് ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷന്റെ നടപടിയില്‍ സമീപ നഗരങ്ങള്‍ അടക്കം പ്രതിഷേധം മനസില്‍ സൂക്ഷിക്കുന്നുണ്ട്. കൊളോണും ഈ മ്യൂസിയം സ്വന്തമാക്കാന്‍ അതിയായി ആഗ്രഹിച്ചിരുന്നുവത്രെ.

എന്നാല്‍, വ്യവസായവത്കരണം അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഡോര്‍ട്ട്മുണ്ടിനു ഇങ്ങനെയൊരു പദ്ധതിയും അതിലൂടെ പ്രതീക്ഷിക്കാവുന്ന ദീര്‍ഘകാല വരുമാനവും അനിവാര്യമായിരുന്നു. 2.5 ബില്യന്‍ യൂറോയാണ് നഗരത്തിന്റെ ഇപ്പോഴത്തെ കടം.

മ്യൂസിയം മറ്റെവിടേയ്ക്കും പോകാതിരിക്കാന്‍, അതു സ്ഥാപിക്കാനുള്ള സ്ഥലം സൌജന്യമായാണ് നഗരസഭാധികൃതര്‍ നല്‍കിയിരിക്കുന്നത്. പ്രവര്‍ത്തനചെലവ് ആദ്യ വര്‍ഷം ഒന്നര ലക്ഷം യൂറോ. അടുത്ത വര്‍ഷം ഇതു മൂന്നു ലക്ഷമാകും. എങ്കിലും വരുമാനം വച്ചു നോക്കുമ്പോള്‍ ലാഭം തന്നെയാകുമെന്നാണ് കണക്കുകൂട്ടല്‍.

ജര്‍മനിയുടെ ഫുട്ബോള്‍ സ്പന്ദനങ്ങളുടെ ചരിത്രം വെളിപ്പെടുത്തുന്ന മ്യൂസിയത്തിന്റെ കഥയുള്‍ക്കൊള്ളാന്‍ ജര്‍മനിയിലെ ആരാധകള്‍ ഒരുങ്ങിക്കഴിഞ്ഞു. നാലുതവണ ലോകഫുട്ബോള്‍ കിരീടം നേടിയ ജര്‍മനിയുടെ ഫുട്ബോള്‍ ചരിത്രത്തിന്റെ വിസ്മയമായിരിക്കും ഡോര്‍ട്ടുണ്ടില്‍ ഇതള്‍വിരിയുന്നത്.

1954 ല്‍ ആണ് ജര്‍മനി ആദ്യമായി ലോകകപ്പില്‍ മുത്തമിടുന്നത്. അന്നു മുതല്‍ ഇങ്ങോട്ടുള്ള വിജയഗാഥകള്‍, 2014 ല്‍ നേടിയ അസാമാന്യ വിജയം ഉള്‍പ്പടെയുള്ള സംഭവബഹുലമായ ചിത്രങ്ങള്‍, പ്രധാന കളിക്കാരുടെ ജേഴ്സികള്‍, ലോകകപ്പില്‍ നിര്‍ണായക ഗോളുകള്‍ നേടിയ കളിക്കാരുടെ ഷൂസുകള്‍, ഡോക്യുമെന്ററി ഫിലിമുകള്‍ തുങ്ങിെയ ഒട്ടനവധി കാര്യങ്ങളുടെ കലവറ തന്നെയാണ് ഇവിടെ വിശദമാക്കി സന്ദര്‍ശകര്‍ക്കായി നിരത്തിയിരിക്കുന്നത്.

കഴിഞ്ഞ ലോകകപ്പില്‍ എക്ട്രാ ടൈമില്‍ ജര്‍മനിക്കും വിജയ തിലകം നേടിക്കൊടുത്ത മാരിയോ ഗോട്സെയുടെ നിര്‍ണായക ഗോള്‍ നേടാന്‍ സഹായിച്ച ഷൂവും മ്യൂസിയത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.

മ്യൂസിയം നിര്‍മിക്കാനുള്ള നാല്‍പ്പതു മില്യന്‍ യൂറോ ചെലവില്‍ അഞ്ചിലൊന്ന് വഹിച്ചത് ബൊറൂസിയ ഡോര്‍ട്ട്മുണ്‍ഡ് ഫുട്ബോള്‍ ക്ളബാണ്. നഗരത്തിന്റെ ഖജനാവില്‍നിന്ന് അഞ്ചു മില്യനും നല്‍കി. ബാക്കി നോര്‍ത്ത് റൈന്‍ വെസ്റ്ഫൈലിയ സ്റേറ്റും സ്പോണ്‍സര്‍മാരും ചേര്‍ന്നു വഹിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ