• Logo

Allied Publications

Europe
ലോകകപ്പു വേദിക്ക് കോഴ; ജര്‍മനി സമ്മര്‍ദ്ദത്തില്‍
Share
ബര്‍ലിന്‍: 2006ലെ ലോകകപ്പു വേദി സ്വന്തമാക്കാന്‍ ജര്‍മനി നാല് ഏഷ്യന്‍ പ്രതിനിധികള്‍ക്ക് കോഴ കൊടുത്തെന്ന ആരോപണത്തിനു കരുത്തേറുന്നു. ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നു ജര്‍മന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ഫിഫ.

2000 ത്തിലായിരുന്ന 2006ലെ വേദി തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ്. ഇതില്‍ 12നെതിരേ 11 വോട്ടിനാണ് ജര്‍മനി ദക്ഷിണാഫ്രിക്കയെ മറികടന്നത്. 6.7 മില്യന്‍ യൂറോ ഏഷ്യന്‍ പ്രതിനിധികള്‍ക്ക് കോഴ കൊടുക്കാന്‍ നല്‍കിയത് സ്പോര്‍ട്സ് ഉത്പന്ന നിര്‍മാതാക്കളായ അഡിഡാസ് ആണെന്നും വെളിപ്പെടുത്തലുണ്ടായിരുന്നു.

ലോകകപ്പു വേദിക്കായുള്ള ശ്രമം വിജയിച്ചതോടെ അഡിഡാസിനു ജര്‍മന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പണം തിരിച്ചു നല്‍കി. ഇത് ഫിഫ അക്കൌണ്ടിലൂടെ, സാംസ്കാരിക പരിപാടി നടത്താന്‍ എന്ന പേരില്‍ കൈമാറ്റം ചെയ്തതോടെയാണ് കള്ളി വെളിച്ചത്തായത്.

ഭാവിയില്‍ 170 മില്യന്‍ യൂറോ ഗ്രാന്റ് നേടാനുള്ള സെക്യൂരിറ്റിയായിരുന്നു ഈ തുക എന്നാണ് ഡിഎഫ്ബി പ്രസിഡന്റ് വോള്‍ഫ്ഗാങ് നീര്‍സ്ബാച്ച് ഇപ്പോള്‍ നല്‍കിയിരിക്കുന്ന വിശദീകരണം. ഇതിനു ലോകകപ്പ് വേദിയുടെ വോട്ടെടുപ്പുമായി ബന്ധമൊന്നുമില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു.

എന്നാല്‍, ഫിഫയുടെ സ്റാന്‍ഡേര്‍ഡ് നടപടിക്രമങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും അനുസൃതമായ കാര്യങ്ങളല്ല നീര്‍സ്ബാച്ച് പറയുന്നതെന്നാണ് ഫിഫ ചൂണ്ടിക്കാട്ടുന്നത്. ഏതെങ്കിലും ഫെഡറേഷനില്‍നിന്നോ സമിതികളില്‍നിന്നോ ഇത്തരത്തില്‍ മുന്‍കൂറായി പണം വാങ്ങുന്ന രീതി ഫിഫയില്‍ ഇല്ലെന്നാണ് വിശദീകരണം.

അതേസമയം, അഡിഡാസ് പണം നല്‍കിയ വിവരം ഡിഎഫ്ബി സമ്മതിക്കുന്നു. സംഘാടക സമിതിയുടെ ഫണ്ട് അപര്യാപ്തമായിരുന്നതിനാല്‍ അത് വക മാറ്റുകയായിരുന്നുവെന്നാണ് വിശദീകരണം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.