• Logo

Allied Publications

Europe
ഇന്ത്യക്കാരി മാനഭംഗം ചെയ്യപ്പെട്ട സംഭവത്തില്‍ ഡിഎന്‍എ ടെസ്റ് നടത്തുന്നു
Share
ലുറ്റ്സേണ്‍: മൂന്നു മാസം മുമ്പ് പൊതുവഴിയില്‍ വച്ച് ഇന്ത്യക്കാരി മാനഭംഗം ചെയ്യപ്പെട്ട സംഭവത്തില്‍ നാനൂറോളം യുവാക്കളുടെ ഡിഎന്‍എ ടെസ്റു നടത്തും. സംഭവം നടന്നിട്ട് മൂന്നു മാസത്തിനുശേഷവും പ്രതിയെക്കുറിച്ച് യാതൊരു തുമ്പും ലഭിക്കാത്തതിനാലാണ് ഡിഎന്‍എ ടെസ്റ് നടത്തുവാന്‍ തീരുമാനമായത്.

പോലീസിനു പെണ്‍കുട്ടിയുമായി ആശയ വിനിമയം നടത്തുവാന്‍ ഇപ്പോള്‍ മാത്രമാണ് സാധ്യമായത്. ശരീരം തളര്‍ന്നു ശയ്യാവലംബയായ പെണ്‍കുട്ടിക്കു നീതി ലഭിക്കുവാന്‍ വേണ്ടി വിവിധ സംഘടനകള്‍ മുന്നിട്ടിറങ്ങിയിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്നും വെളുത്ത നിറവും കറുത്ത ചുരുണ്ട മുടിയുള്ള 19നും 25നും മധ്യേ പ്രായമുള്ള യുവാവാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തില്‍ ഏകദേശ സാമ്യമുള്ള 372 പേരെ തെരഞ്ഞെടുത്ത് ഡിഎന്‍എ ടെസ്റു നടത്തും. ഇതിനായി പബ്ളിക് പ്രോസിക്യൂട്ടര്‍ ഓഫീസില്‍ നിന്ന് 372 പേര്‍ക്കും കത്തു നല്‍കും. കത്തു ലഭിച്ചാല്‍ 15 ദിവസത്തിനുള്ളില്‍ ഡിഎന്‍എ ടെസ്റ് നടത്താന്‍ യുവാക്കള്‍ ഹാജരാകണം.

സ്വിറ്റ്സര്‍ലന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഡിഎന്‍എ ടെസ്റ് ആണ് നടക്കുക.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.