• Logo

Allied Publications

Europe
യോര്‍ക്ഷെയര്‍ ഹംബെര്‍ റീജണ്‍ കലാമേള: രജിസ്ട്രേഷന്‍ 22നു സമാപിക്കും
Share
ലണ്ടന്‍: കീത്ലിയില്‍ നടക്കുന്ന യുക്മ യോര്‍ക്ഷയെര്‍ ഹംബെര്‍ റീജണ്‍ കലാമേളയുടെ രജിസ്ട്രേഷന്‍ ഒക്ടോബര്‍ 22നു (വ്യാഴം) അസാനിക്കാനിരിക്കെ പരിപാടികളുടെ വിജയത്തിനായി ഭാരവാഹികള്‍ അവസാന മിനുക്കുപണികളിലേയ്ക്കു കടന്നു. കീത്ത്ലി മലയാളി അസോസിയേഷന്റെ (ഗങഅ) ആഭിമുഖ്യത്തില്‍ സ്പ്രിംഗ് ഗാര്‍ഡന്‍ ലൈന്‍ ഹോളി ഫാമിലി കാത്തലിക് സ്കൂള്‍ ഓഡിറ്റോറിയത്തിലാണു (ആഉ20 6ഘഒ) കലാമേള അരങ്ങേറുക.

24നു രാവിലെ 10ന് യുക്മ നാഷണല്‍ സെക്രട്ടറി സജീഷ് ടോം ഉദ്ഘാടനം ചെയ്ത് ആരംഭിക്കുന്ന കലാമേളയില്‍ റീജണിലെ എട്ടു അസോസിയേഷനിലെ കലാകാരന്മാരും കലാകാരികളും തങ്ങളുടെ വ്യക്തിപ്രഭാവം മാറ്റുരയ്ക്കും.

റീജണില്‍നിന്നും ജിസിഎസ്ഇ പരീക്ഷയില്‍ കൂടുതല്‍ ഗ്രേഡുകള്‍ വാങ്ങിയ മഹിമ മഹേഷ്, അഞ്ജലി ജോമോന്‍, അനുഷ്ക ജോണ്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കി ആദരിക്കുന്നതോടൊപ്പം പുതിയതായി യുക്മയില്‍ ചേര്‍ന്ന യോര്‍ക്ക് മലയാളി അസോസിയേഷനും റോതെര്‍ഹം കേരള കള്‍ചറല്‍ അസോസിയേഷനും ഉള്ള അംഗത്വ വിതരണവും സജീഷ് ടോം നിര്‍വഹിക്കും.

രണ്ടു സ്റേജുകളിലായിട്ടാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. വിജയികള്‍ക്കു മെഡലും സര്‍ട്ടിഫിക്കറ്റും കലാതിലകത്തിനും കലാപ്രതിഭയ്ക്കും ട്രോഫിയും ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന അസോസിയേഷനു കെ.ജെ. ജോര്‍ജ് മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും നല്‍കും.

വിവരങ്ങള്‍ക്ക്: അലക്സ് ഏബ്രഹാം (പ്രസിഡന്റ്): 07802715020, വര്‍ഗീസ് ഡാനിയേല്‍ (സെക്രട്ടറി): 07882712049, സജിന്‍ രവീന്ദ്രന്‍ (ആര്‍ട്സ് കോഓര്‍ഡിനേറ്റര്‍): 07889809396.

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ