• Logo

Allied Publications

Europe
സ്റീവനേജില്‍ മാതാവിന്റെ തിരുനാള്‍ മരിയന്‍ പ്രഘോഷണോത്സവമായി
Share
സ്റീവനേജ്: സ്റീവനേജില്‍ പത്തുദിവസത്തെ ജപമാല, നൊവേന സമര്‍പ്പണങ്ങളോടെ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ ഭക്ത്യാദരപൂര്‍വം ആഘോഷിച്ചു.

തിരുനാള്‍ ആഘോഷങ്ങള്‍ക്ക് കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് പാറയടി വാഴ്വോടെ ആരംഭിച്ചു. ദിവ്യകാരുണ്യം എഴുന്നള്ളിച്ചുവച്ചുകൊണ്ടു നടത്തിയ ജപമാല സമര്‍പ്പണം പത്താം ദിനത്തിലെ തിരുക്കര്‍മ്മങ്ങള്‍ക്കു ആത്മീയ തീക്ഷ്ണത പകര്‍ന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന കൊടിയേറ്റു കര്‍മം ഇടവക വികാരി ഫാ. വിന്‍സന്റ് ടൈക്ക് നിര്‍വഹിച്ചു. കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് പാറയടി, ഫാ. ജോസഫ് കറുകയില്‍, ഫാ. സോണി ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു.

തുടര്‍ന്നു നടന്ന സമൂഹബലിയില്‍ ഫാ. ജോസഫ് കറുകയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ.സോണി ജോസഫ് തിരുനാള്‍ സന്ദേശം നല്‍കി. തുടര്‍ന്നു പൂള്‍ ആന്‍ഡ് ബോണ്‍ മൌത്ത് ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെ തിരുസ്വരൂപവും വഹിച്ച് ജപമാല റാലി നടത്തി.

ദേവാലയത്തില്‍ പ്രദക്ഷിണം തിരിച്ചെത്തിയ ശേഷം നടത്തിയ സമാപന ശുശ്രൂഷയില്‍ വെഞ്ചിരിപ്പിനും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പുമായി നല്‍കിയ സമാപന ആശീര്‍വാദത്തിനും ഫാ. സോണി കാര്‍മികത്വം വഹിച്ചു.

തിരുനാള്‍ ദിവ്യബലിയും സന്ദേശവും അനുബന്ധ ശുശ്രൂഷകളും ജപമാല റാലിയും ആത്മീയ വിരുന്നായി ഏവര്‍ക്കും അനുഭവിക്കുവാനും രുചിക്കുവാനും കഴിഞ്ഞു. തങ്ങളുടെ ജീവിത യാത്രയില്‍ സ്നേഹമയിയും സംരക്ഷകയുമായ പരിശുദ്ധ മാതാവിനെ ഹൃദയത്തില്‍ ദൃഡമായി ചേര്‍ത്തു നിര്‍ത്തുവാനുള്ള അതിയായ അഭിലാഷം വിളിച്ചോതിയ തിരുനാളിനു സ്നേഹവിരുന്നോടെ സമാപനമായി.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.
യു​കെ​യി​ൽ കൗ​ൺ​സി​ല​റാ​യി ര​ണ്ടാം വ​ട്ട​വും മ​ല‍​യാ​ളി.
ലണ്ടൻ: യു​​​കെ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോ​​​മി​​​ന് ഇ​​​ക്കു​​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏഴിന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാ​ൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.