• Logo

Allied Publications

Africa
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു
Share
ഉംറ്റാറ്റാ: സൌത്ത് ആഫ്രിക്കയിലെ ഉംറ്റാറ്റയില്‍, ഭാരതത്തിലെ ആദ്യത്തെ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ വിശ്വാസസമൂഹം ഭക്ത്യാദരപൂര്‍വം ആഘോഷിച്ചു.

ഉംറ്റാറ്റാ സൌത്ത്റിഡ്ജ് അസന്‍ഷന്‍ ദേവാലയത്തില്‍ നടന്ന തിരുനാള്‍ കുര്‍ബാനയ്ക്ക് ഫ്രീഹൈട് ഇങ്കാമന ആബി സെമിനാരിയുടെ ചുമതല വഹിക്കുന്ന ഫാ. റെജിമോന്‍ മൈക്കിള്‍ ഓണാശേരില്‍ പ്രധാന കാര്‍മികത്വം വഹിച്ചു. തുടര്‍ന്നു പ്രാര്‍ഥനാശുശ്രൂഷകള്‍ക്കുശേഷം സ്നേഹവിരുന്നും പാച്ചോര്‍ നേര്‍ച്ചയും സംഘാടകര്‍ ഒരുക്കി.

ഉംറ്റാറ്റായിലെ വിവിധ മേഖലകളില്‍ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന, വിശുദ്ധ അല്‍ഫോന്‍സാമ്മ ജീവിച്ച ഫ്രാന്‍സിസ്കന്‍ ക്ളാരിസ്റ് കോണ്‍ഗ്രിഗേഷന്‍ അംഗങ്ങളായ സിസ്റര്‍ ലിയോബ, സിസ്റര്‍ റോസ് ജോയിസ്, സിസ്റര്‍ ജെസ്ലിന്‍, സിസ്റര്‍ ലിയ, സിസ്റര്‍ വിനയ എന്നിവരുടെ സാന്നിധ്യം തിരുനാള്‍ വര്‍ണാഭമാക്കാന്‍ കഴിഞ്ഞു.

സൌത്ത് ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളില്‍നിന്നു വിശുദ്ധയുടെ അനുഗ്രഹം തേടി നിരവധിയാളുകള്‍ തിരുനാളില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ജെ. ജോണ്‍

കെനിയയിൽ സ്കൂൾ ഡോർമിറ്ററിക്കു തീപിടിച്ച് 17 വിദ്യാർഥികൾ മരിച്ചു.
നെ​​​യ്റോ​​​ബി: കെ​​​നി​​​യ​​​യി​​​ൽ ബോ​​​ർ​​​ഡിം​​​ഗ് സ്കൂ​​​ൾ ഡോ​​​ർ​​​മി​​​റ്റ​​​റി​​​യി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ 17 വി​​​ദ്യാ
ബു​ർ​ക്കി​നോ ഫാ​സോ​യി​ൽ ഭീ​ക​രാ​ക്ര​മ​ണം; 200 പേ​ർ കൊ​ല്ല​പ്പെ​ട്ടു.
അ​ബു​ജ: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ബു​ർ​ക്കി​നോ ഫാ​സോ​യി​ൽ ഇ​സ്ലാ​മി​ക ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 200ലേ​റെ നാ​ട്ടു​കാ​രും സൈ​നി​ക​രും കൊ​ല്
സു​ഡാ​നി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ഡാം ​ത​ക​ർ​ന്നു, 60 പേ​ർ മ​രി​ച്ചു.
ക​യ്റോ: കി​ഴ​ക്ക​ൻ സു​ഡാ​നി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് അ​ർ​ബാ​ത് ഡാം ​ത​ക​ർ​ന്നു. 60 പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​രെ കാ​ണാ​താ​യി.
എ​ത്യോ​പ്യ​യി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ 10 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു; 2,400 പേ​ര്‍ ക്യാ​മ്പു​ക​ളി​ല്‍.
അം​ഹാ​ര: വ​ട​ക്ക​ന്‍ എ​ത്യോ​പ്യ​യി​ല്‍ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 10 ആ​യി.
സു​ഡാ​നി​ല്‍ കോ​ള​റ പ​ട​രു​ന്നു: ജാ​ഗ്ര​താ നി​ർ​ദേ​ശം.
ഖാ​ര്‍​ത്തും: ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ സു​ഡാ​നി​ല്‍ കോ​ള​റ പ​ട​രു​ന്നു.