• Logo

Allied Publications

Europe
നീണ്ടൂര്‍ ദശാബ്ദി സംഗമം ഒക്ടോബര്‍ 23 മുതല്‍
Share
ലണ്ടന്‍: യുകെയില്‍ ഒക്ടോബര്‍ 23, 24, 25 തീയതികളില്‍ ആരംഭിക്കുന്ന നീണ്ടൂര്‍ ദശാബ്ദി സംഗമ ആഘോഷത്തിലെ വിശിഷ്ടാതിഥിയായി എത്തിചേര്‍ന്ന നീണ്ടൂര്‍ ഇടവക വികാരി ഫാ. സജി മെത്താനത്തിനു ലണ്ടന്‍ ഹീത്രു വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. ഫാ. സജി നീണ്ടൂര്‍, നീണ്ടൂര്‍ സംഗമ ദശാബ്ദി സംഘാടക സമിതി അഡ്വൈസര്‍ ജോണി കല്ലടാന്തി, സംഗമ സമിതി സെക്രട്ടറി സജി മാത്യു, റൂബി കല്ലടാന്തിയില്‍ തുടങ്ങിയവര്‍ സ്വീകരണ യോഗത്തില്‍ പങ്കെടുത്തു.

നീണ്ടൂര്‍ ദശാബ്ദി സംഗമത്തില്‍ വിഷിഷ്ടാതിഥിയായി ആന്റോ ആന്‍റ്റണി എംപി, ഫാ. റെജി ഓണശേരില്‍, വി.സി പീറ്റര്‍ കുഴിയില്‍, ഗ്ളോബല്‍ നീണ്ടൂര്‍ സംഗമ പ്രസിഡണ്ട് ഏബ്രഹാം കല്ലിടാന്തിയില്‍, ജോബി ഇടപ്പള്ളിച്ചിറ തുടങ്ങിയവരും വിവിധ രാജ്യങ്ങളില്‍ നിന്നായി എത്തിച്ചേരും.

23 നു (വെള്ളി) വൈകുന്നേരം അഞ്ചിനു രജിസ്ട്രേഷന്‍ ആരംഭിക്കും. 24നു (ശനി) വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തെ തുടര്‍ന്നു റാലി, കലാഭവന്‍ നൈസ് അണിയിച്ചൊരുക്കുന്ന വെല്‍ക്കം ഡാന്‍സ്, മാജിക് ഷോ, ഗാനമേള തുടങ്ങിയ കലാപരിപാടികളും അരങ്ങേറും. 25നു (ഞായര്‍) രാവിലെ ദിവ്യകുര്‍ബാനയ്ക്കുശേഷം അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കും.

രണ്ടായിരത്തില്‍പരം പ്രവാസി കുടുംബാംഗങ്ങളെ കോര്‍ത്തിണക്കി ആഗോള സംഗമങ്ങള്‍ സംഘടിപ്പിക്കുന്ന നീണ്ടൂര്‍ പ്രവാസി കുടുംബങ്ങളുടെ യുകെയിലെ പത്താമത് സംഗമം മൂന്നുദിവസങ്ങളിലായി വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ബെന്നി ഓണശേരില്‍ (പ്രസിഡന്റ്) 07828745718, ജയിംസ് വട്ടക്കുന്നേല്‍ (ജോ. സെക്രട്ടറി) 07557941159, ബിനീഷ് പെരുമാപ്പാടം (ട്രഷറര്‍) 07950478728, ജോണി കല്ലിടാന്തിയില്‍ 07868849273, ഷാജി വരാക്കുടിലില്‍ 07727604242.

ഢലിൌല: ടങഅഘഘണഛഛഉ ങഅചഛഞ, ടഠഅഎഎഛഞഉടഒകഞഋ, ടഠ14 8ചട.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.