• Logo

Allied Publications

Europe
അഭയാര്‍ഥികള്‍ക്കായി ജര്‍മനി ട്രാന്‍സിറ്റ് സോണുകള്‍ സ്ഥാപിക്കുന്നു
Share
ബര്‍ലിന്‍: അഭയാര്‍ഥിത്വ അപേക്ഷകള്‍ പരിശോധിക്കും വരെ അഭയാര്‍ഥികള്‍ക്കു തങ്ങാന്‍ ട്രാന്‍സിറ്റ് സോണുകള്‍ നിര്‍മിക്കാന്‍ ജര്‍മനി ആലോചിക്കുന്നു. എന്നാല്‍, ഇതു താത്കാലിക സംവിധാനം മാത്രമായിരിക്കുമെന്നും ഇത്തരം സംവിധാനങ്ങളില്‍ പതിനായിരക്കണക്കിന് ആളുകളെ താമസിപ്പിക്കാന്‍ കഴിയില്ലെന്നും ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ വ്യക്തമാക്കി.

അതേസമയം, മെര്‍ക്കല്‍ മന്ത്രിസഭയില്‍ പങ്കാളികളായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഈ ആശയത്തോടു ശക്തമായ എതിര്‍പ്പാണ് പ്രകടിപ്പിക്കുന്നത്. പെഗിഡ പോലുള്ള തീവ്ര വലതുപക്ഷ സംഘടനകളും രൂക്ഷമായ എതിര്‍പ്പ് അറിയിച്ചു.

ഡ്രെസ്ഡനില്‍ പെഗിഡ സംഘടിപ്പിച്ച കുടിയേറ്റവിരുദ്ധ റാലിയില്‍ ഒമ്പതിനായിരം പേര്‍ പങ്കെടുത്തു. യൂറോപ്പിലെ ഏറ്റവും അപകടകാരിയായ സ്ത്രീ എന്നാണു പ്രകടനത്തില്‍ പങ്കെടുത്തവര്‍ ആംഗല മെര്‍ക്കലിനെ വിശേഷിപ്പിച്ചത്.

ഇതിനിടെ, താത്കാലിക അതിര്‍ത്തി നിയന്ത്രണം ഈ മാസം അവസാനം വരെ തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പരിശോധനയില്ലാതെ മുന്നോട്ടു പോകാന്‍ കഴിയുന്ന അവസ്ഥയല്ല ഇപ്പോള്‍ അതിര്‍ത്തികളിലുള്ളതെന്നു സര്‍ക്കാര്‍ വിലയിരുത്തുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.