• Logo

Allied Publications

Europe
സൌത്തെന്‍ഡില്‍ വിശുദ്ധ യൂദാശ്ളീഹായുടെ തിരുനാള്‍ ഒക്ടോബര്‍ 13ന്
Share
സൌത്തെന്‍ഡ് ഓണ്‍ സീ: അത്ഭുത പ്രവര്‍ത്തകനും അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനുമായ വിശുദ്ധ യൂദാശ്ളീഹായുടെ തിരുനാള്‍ സൌത്തെന്‍ഡ് സീറോ മലബാര്‍ സെന്ററില്‍ ഒക്ടോബര്‍ 13നു (ചൊവ്വ) ആഘോഷിക്കുന്നു.

വൈകുന്നേരം അഞ്ചിനു കൊന്ത നമസ്കാരം, 5.30നു പ്രസുദേന്തി വാഴ്ച, ആഘോഷമായ തിരുനാള്‍ കുര്‍ബാന, യൂദാശ്ളീഹായുടെ നൊവേന, എണ്ണനേര്‍ച്ച, പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ നടക്കും.

കഴിഞ്ഞ ഒരു വര്‍ഷമായി എല്ലാ രണ്ടാം ചൊവ്വാഴ്ചയും വിശുദ്ധന്റെ നൊവേനയും എണ്ണ നേര്‍ച്ചയും സൌത്തെന്റിലെ സെന്റ് ജോണ്‍ ഫിഷര്‍ ദേവാലയത്തില്‍ നടത്തി വരുന്നതിന്റെ വാര്‍ഷികവും അതോടൊപ്പം തന്നെ വിശുദ്ധ യൂദാശ്ളീഹാ വഴി ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുവാനുള്ള അവസരവുമായിട്ടാണ് തിരുനാള്‍ ആചരിക്കുന്നത്.

വിശുദ്ധന്റെ തിരുനാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളെയും സൌത്തെന്റിലെ സെന്റ് ജോണ്‍ ഫിഷര്‍ ദേവാലയത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഫാ. ജോസ് അന്ത്യാംകുളം അറിയിച്ചു.

വിവരങ്ങള്‍ക്ക്: 07861373471.

ദേവാലയത്തിന്റെ വിലാസം: സെന്റ് ജോണ്‍ ഫിഷര്‍ ചര്‍ച്ച്, 2, മാനേര്‍സ് വേ സൌത്തെന്റ് ഓണ്‍ സീ, എസെക്സ് ടട2 6ജഠ.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.