• Logo

Allied Publications

Europe
അഞ്ചാമത് ഓള്‍ യുകെ ബൈബിള്‍ കലോത്സവം ഒക്ടോബര്‍ 24ന്
Share
ബ്രിസ്റോള്‍: ക്ളിഫ്റ്റന്‍ രൂപത സീറോ മലബാര്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ അഞ്ചാമത് ബ്രിസ്റോള്‍ ബൈബിള്‍ കലോത്സവത്തിനു ഒക്ടോബര്‍ 24നു (ശനി) ബ്രിസ്റോളിലെ സൌത്ത് മീഡ് ഗ്രീന്‍ വേ സെന്ററില്‍ തിരി തെളിയും.

രജിസ്ട്രേഷനുള്ള അവസാന തീയതി ഒക്ടോബര്‍ 11 ആണ്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സീറോ മലബാര്‍ വിശ്വാസികള്‍ ഒത്തു ചേരുന്ന ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവം സംഘാടക മികവു കൊണ്ടും കുട്ടികളുടെ വന്‍ പങ്കാളിത്തം കൊണ്ടും യൂറോപ്പിലെ ഏറ്റവും വലിയ കലോത്സവമായിട്ടാണ് അറിയപ്പെടുന്നത്.

ദൈവവചനം കലാ രൂപങ്ങളിലൂടെ ഇറങ്ങി വരുമ്പോള്‍ അത് ആസ്വാദ്യകരവും കൂടുതല്‍ ജനപ്രീതിയും നേടുന്നു. അതു കൊണ്ടുതന്നെയാണ് കഴിഞ്ഞ നാലു വര്‍ഷങ്ങളും ബ്രിസ്റോള്‍ ബൈബിള്‍ കലോത്സവത്തിന്റെ വളര്‍ച്ചയ്ക്ക് പ്രചോദനമായത്.

24നു (ശനി) ബ്രിസ്റ്റോളിലെ ഗ്രീന്‍വേ സെന്ററിലാണു കലോത്സവം അരങ്ങേരുക. രാവിലെ ഒമ്പതിനു രജിസ്ട്രേഷന്‍ ചെക്കിന്‍ ആരംഭിക്കുകയും ആഘോഷമായ ബൈബിള്‍ പ്രതിഷ്ഠക്കുശേഷം ഏഴു വേദികളില്‍ വിവിധ പ്രായക്കാര്‍ക്കുവേണ്ടി മത്സരങ്ങള്‍ ആരംഭിക്കുകയും ചെയ്യും. ഈ വര്‍ഷം മുതിര്‍ന്നവര്‍ക്കായുള്ള ഇംഗ്ളീഷ് ഉപന്യാസ രചന കൂടി ഉള്‍പ്പെടുത്തിയതിനാല്‍ 21 മത്സര ഇനങ്ങളാണു കലോത്സവത്തിലുള്ളത്.

കലോത്സവത്തിലേക്ക് യുകെയിലെ എല്ലാ സീറോ മലബാര്‍ സമൂഹങ്ങളിലെയും വിശ്വാസികളെ സ്വാഗതം ചെയ്യുന്നതായി ഇഉടങഇഇ ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ടും ചെയര്‍മാന്‍ ഫാ. സിറില്‍ ഇടമനയും കോഓര്‍ഡിനെറ്റര്‍ റോയ് സെബാസ്റ്യനും അറിയിച്ചു.

വിവരങ്ങള്‍ക്ക്: റോയ് സെബാസ്റ്യന്‍ 07862701046 (കോ ഓര്‍ഡിനെറ്റര്‍), സിജി വാധ്യാനത്ത് (ട്രസ്റി) 07734303945, ജയ്സണ്‍ ബോസ് (സെക്രട്ടറി) 07725342955, ജോണ്‍സന്‍ മാത്യു (ട്രസ്റി) 07737960517.

സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.
യു​കെ​യി​ൽ കൗ​ൺ​സി​ല​റാ​യി ര​ണ്ടാം വ​ട്ട​വും മ​ല‍​യാ​ളി.
ലണ്ടൻ: യു​​​കെ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോ​​​മി​​​ന് ഇ​​​ക്കു​​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏഴിന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാ​ൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.