• Logo

Allied Publications

Europe
ഫോക്സ് വാഗന്‍ വിവാദം ജര്‍മനിയുടെ പ്രതിച്ഛായയെ ബാധിക്കില്ല: മെര്‍ക്കല്‍
Share
ബര്‍ലിന്‍: ഫോക്സ് വാഗന്‍ കാര്‍ നിര്‍മാണ കമ്പനി ഉള്‍പ്പെട്ട മലിനീകരണ തട്ടിപ്പു വിവാദം ആഗോളതലത്തില്‍ ജര്‍മനിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന വാദം ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ നിരാകരിച്ചു.

ഫോക്സ് വാഗന്‍ ആവശ്യമായ സുതാര്യത ഉറപ്പാക്കുകയാണ് ഇനി ചെയ്യേണ്ടത്. നടന്ന കാര്യങ്ങള്‍ ഏതായാലും ശരിയായില്ല. പക്ഷേ, ജര്‍മന്‍ വ്യവസായ മേഖലയുടെ ആകെ പ്രതിച്ഛായയ്ക്ക് ഇതുകാരണം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സംഭവിക്കില്ല മെര്‍ക്കല്‍ പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വിറ്റഴിച്ച 1.1 കോടി ഡീസല്‍ കാറുകളില്‍ മലിനീകരണം കുറച്ചു കാണിക്കാനുള്ള സോഫ്റ്റ് വെയര്‍ ഘടിപ്പിച്ചിരുന്നതായി കമ്പനിതന്നെ സമ്മതിച്ചിരുന്നു.

ഈ സംഭവം ജര്‍മന്‍ സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയാണെന്നു യൂറോപ്യന്‍ പാര്‍ലമെന്റ് മേധാവിയും ജര്‍മന്‍ സോഷ്യല്‍ ഡെമോക്രാറ്റുമായ മാര്‍ട്ടിന്‍ ഷൂള്‍സ് പ്രതികരിച്ചു. എന്നാല്‍, ഈ പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാന്‍ കരുത്തുള്ള കമ്പനിയാണു ഫോക്സ് വാഗന്‍ എന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇതിനിടെ, തങ്ങളുടെ കാറില്‍ മലിനീകരണ തട്ടിപ്പിനുള്ള സോഫ്റ്റ് വെയര്‍ ഘടിപ്പിച്ചിട്ടുണ്ടോ എന്നു ഉപയോക്താക്കള്‍ക്കു നേരിട്ടു പരിശോധിക്കാന്‍ സൌകര്യം നല്‍കുന്ന വെബ്സൈറ്റ് ഫോക്സ് വാഗന്‍ തുറന്നു. പ്രശ്നം പരിഹരിക്കാനുള്ള സാങ്കേതിക മാര്‍ഗങ്ങള്‍ വൈകാതെ അറിയിക്കുമെന്നും കമ്പനി വക്താവ് അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

പീ​റ്റ​ര്‍ ചേ​രാ​ന​ലൂ​ര്‍ ന​യി​ക്കു​ന്ന സ്‌​നേ​ഹ സം​ഗീ​ത രാ​വ് ഞാ​യ​റാ​ഴ്ച.
ലണ്ടൻ: ഹീ​ത്രു ടീം ​അ​വ​ത​രി​പ്പി​ക്കു​ന്ന പു​തു​മാ​യ​ര്‍​ന്ന സം​ഗീ​ത​വി​രു​ന്ന് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 6.
ജ​ര്‍​മ​നി​യി​ല്‍ ജ​ന​ന നിരക്കും വി​വാ​ഹ നി​ര​ക്കും കു​റ​ഞ്ഞതായി റിപ്പോർട്ട്.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ജ​ന​ന നി​ര​ക്കും വി​വാ​ഹ നി​ര​ക്കും 2013ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലെ​ത്തി.
ഒ​ളി​മ്പി​ക് ദീ​പം ഫ്രാ​ന്‍​സി​ലെ​ത്തി.
പാ​രീ​സ്: പാ​രീ​സി​ല്‍ ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന ഒ​ളി​മ്പി​ക്സി​ന്‍റെ ദീ​പം ഫ്ര​ഞ്ച് മ​ണ്ണി​ലെ​ത്തി.
ബെ​ന്യാ​മി​നും ജി.​ആ​ർ. ഇ​ന്ദു​ഗോ​പ​നും റോ​മി​ലെ പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി.
റോം: ​റോ​മി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ത​ന്തു​രി റ​സ്റ്റ​റ​ന്‍റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബെ​ന്യാ​മി​ൻ, ജി.​ആ​ർ.
ഓ​ൾ യൂ​റോ​പ്പ് വ​ടം​വ​ലി മ​ത്സ​രം അ​യ​ർ​ല​ൻഡിൽ ഒ​ക്‌ടോ​ബ​ർ അ​ഞ്ചി​ന്.
ദ്രോ​ഘ​ട: അ​യ​ർ​ല​ൻ​ഡി​ലെ ച​രി​ത്ര പോ​രാ​ട്ട​ങ്ങ​ളു​ടെ ഓ​ർ​മ​ക​ൾ ഉ​റ​ങ്ങു​ന്ന പൗ​രാ​ണി​ക പ​ട്ട​ണ​മാ​യ ദ്രോ​ഘ​ട​യി​ൽ, ദ്രോ​ഘ​ട ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ന