• Logo

Allied Publications

Europe
ഗ്രേറ്റ് ബ്രിട്ടന്റെ പോരാട്ടങ്ങള്‍ക്ക് അംഗീകാരം: റൌണ്ട് ടേബിള്‍ കോണ്‍ഫറന്‍സിലേക്ക് ക്ഷണം
Share
ലണ്ടന്‍: യൂറോപ്യന്‍ യൂണിയനു പുറത്തു നിന്നുമുള്ള നഴ്സുമാരുടെ വീസ നിയമങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ക്കെതിരെ ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ (ഗ്രേറ്റ് ബ്രിട്ടന്‍) നടത്തിയപോരാട്ടങ്ങള്‍ക്ക് കൂടുതല്‍ അംഗീകാരം ലഭിക്കുന്നു.

യുകെയിലെ നഴ്സുമാരുടെ ഏറ്റവും വലിയ സംഘടനയായ റോയല്‍ കോളജ് ഓഫ് നഴ്സിംഗ് ഈ ആവശ്യം ഉന്നയിച്ച് പാര്‍ലമെന്റില്‍ നടത്തുന്ന റൌണ്ട് ടേബിള്‍ കോണ്‍ഫറന്‍സിലേക്ക് ഐഡബ്ള്യുഎയുടെ ദേശിയ നിര്‍വാഹക സമിതി അംഗം ബൈജു വര്‍ക്കി തിട്ടാലയെ ക്ഷണിച്ചതിലൂടെയാണ് ആര്‍സിഎന്‍ ഐഡബ്ള്യുഎ ഈ രംഗത്തു നടത്തുന്ന പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചത്.

ടോറി ഗവണ്‍മെന്റ് യുറോപ്പുകാരല്ലാത്ത നഴ്സുമാരുടെ വീസ നിയമങ്ങളില്‍ വരുത്തിയ തലതിരിഞ്ഞ പരിഷ്കാരം മൂലം 35000 പൌണ്ട് വാര്‍ഷിക ശമ്പളമില്ലാത്തവര്‍ക്ക് വീസ പുതുക്കാന്‍ കഴിയില്ല. ഇതുമൂലം ആയിരക്കണക്കിനു ആളുകള്‍ വീസ പുതുക്കാനാവാതെ നാട്ടിലേക്ക് തിരിച്ചു പോകേണ്ട ഗതികേടില്‍ എത്തിപ്പെട്ടിരിക്കുകയാണ്. ധാരാളം മലയാളികള്‍ ജോലി ചെയ്യുന്ന നഴ്സിംഗ് ഫീല്‍ഡിലുള്ളവരെ പ്രതികൂലമായി ബാധിക്കുന്ന ഒരു തീരുമാനം എന്ന നിലയില്‍ മലയാളി സംഘടനകള്‍ അടിയന്തര ശ്രദ്ധ പതിപ്പിക്കേണ്ട ഒരു വിഷയം ആയിരുന്നു ഇത്. എന്നാല്‍ ഐഡബ്ള്യുഎ അല്ലാതെ മലയാളികള്‍ ഉള്‍പ്പെടുന്ന ഒരു സംഘടനയും ഇക്കാര്യത്തില്‍ കാര്യമായ ഇടപെടലുകള്‍ നടത്തിയില്ല എന്നതായിരുന്നു യാഥാര്‍ഥ്യം.

ഈ തീരുമാനം പിന്‍വലിപ്പിക്കാന്‍ നടത്തുന്ന സമരങ്ങളുടെ ഭാഗമായി ബ്രിട്ടനിലെ നഴ്സിംഗ് രംഗത്തു പ്രവര്‍ത്തിക്കുന്ന ട്രേഡ് യൂണിയന്‍ സംഘടനയായ റോയല്‍ കോളജ് ഓഫ് നഴ്സിംഗ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഒക്ടോബര്‍ 28നു നടത്തുന്ന റൌണ്ട് ടേബിള്‍ മീറ്റിംഗില്‍ പങ്കടുക്കാന്‍ ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷനെ ക്ഷണിച്ചത് ഐഡബ്ള്യുഎ ഇക്കാര്യത്തില്‍ എടുത്ത ശക്തമായ നിലപാടുകള്‍ ശ്രദ്ധിക്കപ്പെട്ടതു കൊണ്ടായിരുന്നു. ഐഡബ്ള്യുഎ ദേശീയ നിര്‍വാഹക സമിതിയിലെ മലയാളിയായ അംഗം ബൈജു വര്‍ക്കി തിട്ടാല ഇക്കാര്യത്തില്‍ ശക്തമായ കാമ്പയിനിംഗിനു നേതൃത്വം നല്‍കിയിരുന്നു. കോണ്‍ഫറന്‍സില്‍ ബൈജുവിനെ കൂടാതെ അസിസ്റന്റ് സെക്രട്ടറി കാര്‍ത്തികേയന്‍ പരമേശ്വരന്‍, പുഷ്പലത കാര്‍ത്തികേയന്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്. ഫിലിപ്പിന്‍സ് നഴ്സിംഗ് സംഘടനയുടെ നേതാക്കളും കോണ്‍ഫറന്‍സില്‍ പങ്കടുക്കും. തൊഴിലാളി കൂട്ടായ്മകള്‍ ചേര്‍ന്നു പ്രതിപക്ഷ എംപി മാരെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഈ വിഷയത്തെകുറിച്ചു നിങ്ങള്‍ ഓരോരുത്തരുടെയും അറിവും വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കണമെന്ന് ഐഡബ്ള്യുഎ ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ഖീഴശിറലൃ ആമശി 07877553949, ഇമൃമാലഹ ങശൃമിറമ 07463296411, അയ്യ അയൃമവമാ 07428630136, ഗമൃവേശസല്യമി 07708164760, ആമശഷൌ ഢമൃസല്യ ഠവശമേേഹമ 07710531280, ടൌഴൌവേമി ഠവലസസലുൌൃമ 07832643964, കയൃമവശാ ഢമസസൌഹമഴമൃമ 07723092402.

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ