• Logo

Allied Publications

Europe
ബര്‍മിംഗ്ഹാം സീറോ മലബാര്‍ കാത്തലിക് കണ്‍വന്‍ഷനു വര്‍ണാഭമായ പരിസമാപ്തി
Share
ഓക്സ്ഫോര്‍ഡ്: ബര്‍മിംഗ്ഹാം അതിരൂപതയില്‍ സീറോ മലബാര്‍ കത്തോലിക്കരുടെ ആറാമത് കണ്‍വന്‍ഷനു വര്‍ണാഭമായ പരിസമാപ്തി.

രാവിലെ ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയ്ക്ക് സ്വീകരണം നല്‍കി. 201415 അധ്യയന വര്‍ഷത്തില്‍ വേദപാഠ ക്ളാസുകളില്‍ ഒന്നാം സ്ഥാനം നേടിയ എല്ലാ വിദ്യാര്‍ഥികളെയും ആദരിച്ച് ആര്‍ച്ച്ബിഷപ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

തുടര്‍ന്നു നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍ ഭരണികുളങ്ങര മുഖ്യ കാര്‍മികത്വം വഹിച്ചു. ബര്‍മിംഗ്ഹാം അതിരൂപത ചാപ്ളെയിന്മാരായ ഫാ. ജയ്സണ്‍ കരിപ്പായി, ഫാ. സെബാസ്റ്യന്‍ നാമറ്റത്തില്‍, ഫാ. ജോണ്‍ ബദുല (ബാന്‍ബറി ഡീന്‍), ഫാ. സണ്ണി എന്നിവര്‍ സഹകാര്‍മികരായിരുന്നു.

പൊതുസമ്മേളനത്തില്‍ എസ്എംസിസി ചാപ്ളെയിന്‍ ഫാ. ജയ്സണ്‍ കരിപ്പായി വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി. ഫാ. സെബാസ്റ്യന്‍ നാമറ്റത്തില്‍ പൊതുസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു.

പ്രവാസ ജീവിതത്തില്‍ കുട്ടികളെ വളര്‍ത്തുന്നത് ശ്രമകരമായ ജോലിയാണെന്നു പറഞ്ഞ മാര്‍ ഭരണികുളങ്ങര നമ്മുടെ വിശാസം വരും തലമുറയ്ക്ക് കൈമാറാനുള്ള ചുമതല മറക്കരുതെന്ന് ഓര്‍മിപ്പിച്ചു. ഇവിടെ വളരുന്ന കുട്ടികളെ ഭാരതീയ രീതികളില്‍ വളര്‍ത്താന്‍ ശ്രമിക്കുന്നത് കുട്ടികള്‍ക്കു മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നതിനാല്‍ അവര്‍ ഇവിടുത്തെ സംസ്കാരത്തില്‍ വളരട്ടെയെന്നും നമ്മള്‍ക്കു ലഭിച്ച മൂല്യങ്ങള്‍ കുട്ടികള്‍ക്കു പകര്‍ന്നു കൊടുക്കാന്‍ ശ്രമിച്ചാല്‍ മതിയെന്നന്നും പ്രവാസികളുടെ പിതാവ് എന്നറിയപ്പെടുന്ന മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

ഫാ. ജോണ്‍ ബദുല യോഗത്തില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. എസ്എംസിസി കോഓര്‍ഡിനേറ്റര്‍ റോയ് ഫ്രാന്‍സിസ് സ്വാഗതം പറഞ്ഞ കണ്‍വന്‍ഷനില്‍ സെക്രട്ടറി ജോയ് മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കണ്‍വന്‍ഷന്‍ കണ്‍വീനര്‍ മൈക്കിള്‍ കുര്യന്‍ ചടങ്ങില്‍ നന്ദി പറഞ്ഞു.

വിവാഹ ജീവിതത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ദമ്പതിമാരെ യോഗത്തില്‍ പൊന്നാടയും മൊമെന്റോയും നല്‍കി ആദരിച്ചു.

സ്നേഹവിരുന്നിനുശേഷം വിവിധ കലാപരിപാടികള്‍ അരങ്ങേറി. ഫാ. ജയ്സണ്‍ കരിപ്പായിയുടെ സമാപന പ്രാര്‍ഥനയോടെ കണ്‍വന്‍ഷനു സമാപനമായി.

റിപ്പോര്‍ട്ട്: ബിന്‍സു ജോണ്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.