• Logo

Allied Publications

Europe
ബര്‍ലിന്‍ മാരത്തണില്‍ ലണ്ടന്‍ മലയാളി സാന്നിധ്യം ശ്രദ്ധേയമായി
Share
ബര്‍ലിന്‍: സെപ്റ്റംബര്‍ 27നു ബര്‍ലിനില്‍ നടന്ന 42ാമത് മാരത്തണില്‍ ലണ്ടന്‍ മലയാളിയായ സോജന്‍ ജോസഫ് ശ്രദ്ധേയനായി. ലണ്ടനിലെ കെന്റില്‍ താമസിക്കുന്ന സോജന്‍ നാലു മണിക്കൂര്‍ 45 മിനിറ്റുകൊണ്ട് മാരത്തണ്‍ (42,195 കി.മി.) ഫിനീഷ് ചെയ്തു.

കഴിഞ്ഞ 14 വര്‍ഷമായി കുടുംബസമേതം കെന്റില്‍ താമസിക്കുന്ന സോജന്‍, കോട്ടയം കൈപ്പുഴ സ്വദേശിയാണ്. ഗ്ളോബല്‍ മലയാളി ഫെഡറേഷന്‍ യൂറോപ്പ് റീജണ്‍ പ്രസിഡന്റുകൂടിയാണു സോജന്‍.

മുമ്പ് ലണ്ടന്‍, എഡിന്‍ബറോ, ഡബ്ളിന്‍ എന്നീ പ്രശസ്തമായ മാരത്തണിലും പങ്കെടുത്തിട്ടുണ്ട്. സ്പോര്‍ട്സ് മുഖേന ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ വരുംതലമുറയ്ക്ക് പ്രചോദനമാവുക എന്ന ലക്ഷ്യത്തോടെയാണ് സോജന്‍ മാരത്തണില്‍ പങ്കാളിയാവുന്നത്.

വിജയകരമായി മാരത്തണ്‍ പൂര്‍ത്തിയാക്കിയ സോജനെ ജര്‍മന്‍ മലയാളികള്‍ അനുമോദിച്ചു. കൊളോണില്‍ കൂടിയ അനുമോദന യോഗത്തില്‍ പോള്‍ ഗോപുരത്തിങ്കല്‍ മെമന്റോ നല്‍കി സോജനെ ആദരിച്ചു. തോമസ് ചക്യത്ത്, അപ്പച്ചന്‍ ചന്ദ്രത്തില്‍, ഗ്രിഗറി മേടയില്‍, മാത്യു തൈപ്പറമ്പില്‍, സിസിലിയാമ്മ, മറിയാമ്മ, ലില്ലി, ജെമ്മ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

41,000 ഓട്ടക്കാര്‍ പങ്കെടുത്ത മാരത്തണില്‍ സോണി ജോസഫ് എന്ന ജര്‍മന്‍ മലയാളിയും പങ്കെടുത്തിരുന്നു.

ബര്‍ലിന്‍ മേയര്‍ മിഷായേല്‍ മ്യൂള്ളര്‍ മാരത്തണ്‍ ഉദ്ഘാടനം ചെയ്തു. ഇത്തവണത്തെ ബര്‍ലിന്‍ മാരത്തണില്‍ ലോക റിക്കാര്‍ഡ് ഭേദിക്കാനുള്ള ശ്രമം വിജയിച്ചില്ലെങ്കിലും എലിയൂഡ് കിപ്ചോഗെ ജേതാവായി. രണ്ടു മണിക്കൂര്‍ 04.01 മിനിറ്റിലാണ് കിപ്ചോഗെ ഫിനിഷ് ചെയ്തത്. വിജയിക്ക് 40,000 യൂറോ സമ്മാന തുകയും ബോണസായി 15,000 യൂറോയും ലഭിച്ചു.

കിപ്ചോഗെയുടെ രാജ്യമായ കെനിയയില്‍ നിന്നു തന്നെയുള്ള ഡെന്നിസ് കിമെറ്റോയുടെ പേരിലാണ് ഇപ്പോഴത്തെ ലോക റിക്കാര്‍ഡ്. രണ്ടു മണിക്കൂര്‍ 02.57 മിനിറ്റ്. 2014 ലെ ബര്‍ലിന്‍ മാരത്തണില്‍ തന്നെയാണ് ഇതു സ്ഥാപിക്കപ്പെട്ടത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.