• Logo

Allied Publications

Europe
ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ വാര്‍ഷികം 'ദശസന്ധ്യ' നവംബര്‍ ഏഴിന്
Share
ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ പത്താമത് വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന നജിം അര്‍ഷാദിന്റെ നേതൃത്വത്തിലുള്ള ഗാനമേളക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

നവംബര്‍ ഏഴിനു വൈകുന്നേരം മാഞ്ചസ്ററിലെ വിഥിന്‍ഷോ ഫോറം സെന്ററിലാണ് ദശസന്ധ്യ അരങ്ങേറുക. ആഘോഷ പരിപാടികളോടനുബന്ധിച്ച് മറ്റു കലാപരിപാടികളും അരങ്ങേറും. ഗ്ളോബല്‍ പ്രവാസി മലയാളി കൌണ്‍സിലും സെന്റ് മേരീസ് ഇന്റര്‍നാഷണല്‍ റിക്രൂട്ട്മെന്റ് എന്നിവരാണു ദശസന്ധ്യയുടെ സ്പോണ്‍സര്‍മാര്‍.

ഐഡിയ സ്റാര്‍ സിംഗറിലൂടെ മലയാള ചലച്ചിത്രരംഗത്ത് അഭിവാജ്യഘടകമായി മാറിയ നജീം, ഐഡിയ സ്റാര്‍ സിംഗര്‍ ഫെയിം അരുണ്‍ ഗോപന്‍, കൈരളി ടിവിയിലെ റെയിന്‍ ഡ്രോപ്സ് സംഗീത പരിപാടിയുടെ അവതാരക വൃന്ദ ഷമിക് എന്നിവര്‍ക്കൊപ്പം എട്ടു കലാകാരന്മാരുടെ ലൈവ് ഓര്‍ക്കസ്ട്ര യുകെയിലെ സംഗീത പ്രേമികള്‍ക്ക് ഹരം പകരും. നജിമിന്റെ മലയാള സിനിമയിലെ എല്ലാ ഹിറ്റുകളും അതോടൊപ്പം ഗസല്‍, ക്ളാസിക്കല്‍, മെലഡി തുടങ്ങിയവയും ആസ്വാദകര്‍ക്കു ഹരം പകരും.

ദശസന്ധ്യ എന്നു നാമകരണം ചെയ്തിരിക്കുന്ന ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ വാര്‍ഷിക സമാപനസമ്മേളനത്തിന്റെ വിജയത്തിനായി പ്രസിഡന്റ് ഡോ. സിബി വേകത്താനത്തിന്റെ നേതൃത്വത്തിലുള്ള ആഘോഷകമ്മിറ്റി വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

ബോള്‍ട്ടണ്‍, മാഞ്ചസ്റര്‍, വിഥിന്‍ഷോ, സാല്‍ഫോര്‍ഡ് തുടങ്ങിയ അസോസിയേഷനുകളിലെ ഭാരവാഹികളും ടിക്കറ്റ് വില്‍പ്പനയ്ക്കും മറ്റും നേതൃത്വം നല്‍കും.

പരിപാടിയുടെ വിജയത്തിനായി സാബു കുര്യന്‍ മനാകുളം രക്ഷാധികാരിയും ഡോ. സിബി വേകത്താനം ചെയര്‍മാനുമായുള്ള വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. സ്വരം എന്ന സുവനീര്‍ മാഗസിന്റെ പ്രകാശനവും സമ്മേളനത്തില്‍ നടക്കും.

വിവരങ്ങള്‍ക്ക്: അഡ്വ. റെന്‍സണ്‍ (ജനറല്‍ സെക്രട്ടറി) 07970470891.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.