• Logo

Allied Publications

Europe
അഭയാര്‍ഥികളെ സഹായിക്കാന്‍ രണ്ടു ബില്യന്‍ കൂടി നല്‍കുന്നതിനു മെര്‍ക്കലിന്റെ അനുമതി
Share
ബര്‍ലിന്‍: അഭയാര്‍ഥികളെ സഹായിക്കാന്‍ ജര്‍മനി 200 കോടി യൂറോ കൂടി ചെലവഴിക്കും. ഇതു സംബന്ധിച്ച നിര്‍ദേശത്തിനു ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ അംഗീകാരം നല്‍കി.

അഭയാര്‍ഥികളെ സംരക്ഷിക്കുന്നതിനുള്ള ചെലവ് കഴിവതും സ്റേറ്റുകള്‍ക്കുമേല്‍ വരുത്താതെ ഫെഡറല്‍ ഗവണ്‍മെന്റ് നേരിട്ടു വഹിക്കുന്ന രീതിയാണു ജര്‍മനി അനുവര്‍ത്തിക്കുന്നത്.

സ്റേറ്റുകള്‍ക്ക് ആദ്യം ഈ രീതിയില്‍ മൂന്നു ബില്യന്‍ യൂറോ അനുവദിച്ചിരുന്നതാണ്. പിന്നീട് ഒരു ബില്യനും നാലു ബില്യനു കൂടി നല്‍കി. അതിനു പുറമേയാണ് ഇപ്പോഴത്തെ രണ്ടു ബില്യന്‍. പുതിയ നിയമം അനുസരിച്ച് അഭയാര്‍ഥി ഒന്നിന് 670 യൂറോയാണ് ലഭിക്കുന്നത്. ഇത് നേരിട്ട് തുകയായിട്ടല്ല ലഭിക്കുന്നത്. വസ്ത്രം, ഭക്ഷണം തുടങ്ങിയ രീതികളിലാവും ഓരോ അഭയാര്‍ഥികളുടെയും കൈകളിലെത്തുക.

ജര്‍മന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ പീഡനം വ്യാപകം



ജര്‍മനിയിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ സ്ത്രീകളും കുട്ടികളും വ്യാപകമായി പീഡിപ്പിക്കപ്പെടുന്നുവെന്ന് പരാതികള്‍ ഉയരുന്നു. സ്ത്രീകള്‍ പലരും നിരന്തരം ബലാത്സംഗം ചെയ്യപ്പെടുന്നു. കുട്ടികളും ശാരീരികമായും ലൈംഗികമായും പീഡിപ്പിക്കപ്പെടുന്നു. ആളുകള്‍ തിങ്ങിനിറഞ്ഞ ക്യാമ്പുകളില്‍ ഇതിപ്പോള്‍ സാധാരണമായി വരുന്നുവെന്നാണു സൂചന.

അയ്യായിരത്തോളം പേരെങ്കിലും ഏതെങ്കിലും തരത്തിലുള്ള പീഡനത്തിന് ഇരകളായിക്കഴിഞ്ഞെന്നാണ് അനൌപചാരിക കണക്ക്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ബലാത്സംഗങ്ങളുടെയും മറ്റു ലൈംഗിക അതിക്രമങ്ങളുടെയും കണക്ക് വലുതായിരിക്കുമെന്നും ആശങ്ക.

എസന്‍ സംസ്ഥാന നഗരമായ ഗീസനിലെ ക്യാമ്പില്‍നിന്നു മാത്രമാണ് ഇതിനകം കൃത്യമായ വിവരം കിട്ടിയിട്ടുള്ളത്. രാജ്യത്തെ മറ്റു ക്യാമ്പുകളിലും സ്ഥിതി ഇതു തന്നെയായിരിക്കുമെന്നാണു കരുതപ്പെടുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.