• Logo

Allied Publications

Europe
ഡബ്ളിന്‍ സീറോ മലബാര്‍ സഭയുടെ മൂന്നാമത് ബൈബിള്‍ കലോത്സവം സെപ്റ്റംബര്‍ 27ന്
Share
ഡബ്ളിന്‍: സീറോ മലബാര്‍ സഭയുടെ മൂന്നാമത് ബൈബിള്‍ കലോത്സവത്തിനു സെപ്റ്റംബര്‍ 27നു (ഞായര്‍) തിരി തെളിയും. ഉച്ചകഴിഞ്ഞ് 2.45ന് ബൂമൌണ്ട്ആര്‍ട്ടൈന്‍ ഹാളില്‍ ഇന്ത്യന്‍ അംബാസഡര്‍ രാധിക ലാല്‍ ലോകേഷ് കലോത്സവം ഉദ്ഘാടനം ചെയ്യും. സീറോ മലബാര്‍ സഭയുടെ അയര്‍ലന്‍ഡിലെ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ മോണ്‍. ആന്റണി പെരുമായന്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്നു വിവിധ കലാപരിപാടികള്‍ അരങ്ങേറും.

ഡബ്ളിന്‍ സീറോ മലബാര്‍ സഭയിലെ ജൂണിയര്‍ സെര്‍ട്ട് പരീക്ഷയില്‍ താലയില്‍ നിന്നുള്ള ക്ളോഡിയ ജോര്‍ജും സെന്റ് ജോസഫ് മാസ് സെന്ററില്‍നിന്നുള്ള ജസലിന്‍ ജോയിയും സ്വോര്‍ട്സില്‍നിന്ന് എവെലിന്‍ സജീവും ലീവിംഗ് സെര്‍ട്ടില്‍ ഐറിന്‍ സെബാസ്റ്യന്‍ ബ്ളഞ്ചെര്‍സ്ടൌണ്‍, ലുക്കനില്‍നിന്നുള്ള ആല്‍ബി ബെന്നി, ബ്രേയില്‍നിന്നുള്ള ജെസ്വിന്‍ ജോ ജിമ്മി എന്നിവരെ ചടങ്ങില്‍ ആദരിക്കും. ബൈബിള്‍ ക്വിസ് 2015 ല്‍ വിജയികളായവര്‍ക്കുള്ള അവാര്‍ഡു വിതരണവും അന്നേ ദിവസം നടക്കും.

ജൂണിയര്‍ വിഭാഗത്തില്‍ അശ്വിന്‍ വില്‍സണ്‍ (ഇഞ്ചിക്കോര്‍) ഒന്നാം സ്ഥാനവും അര്‍പ്പിത ബെന്നി (ഫിസ്ബറോ), ആല്‍ബര്‍ട്ട് സ്റീഫന്‍ (ലൂക്കന്‍) എന്നിവര്‍ രണ്ടാം സ്ഥാനവും ലെസ്ലിന്‍ വിനോദ് (ബ്രേ) മൂന്നാം സ്ഥാനവും നേടി.

സീനിയര്‍ വിഭാഗത്തിലെ ആദ്യ മൂന്നു സ്ഥാനങ്ങളും താല മാസ് സെന്ററിലെ പ്രതിഭകള്‍ കരസ്ഥമാക്കി. ജസ്വിന്‍ ജേക്കബ്, കാവ്യ ആന്‍ റെജി, മേഘ ജയിംസ് എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയത്.

സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ മെറിയോണ്‍ റോഡ് സെന്റ് ജോസഫ്സ് മാസ് സെന്ററിലെ മറിയമ്മ നീലേഷ് ഒന്നാമതെത്തി. ഫിസ്ബറോയില്‍നിന്നുള്ള നിഷാ ജോസഫ്, ഷൈല ജേക്കബ് (താല) എന്നിവര്‍ രണ്ടാം സ്ഥാനവും ബൂമോണ്ടിലെ റെന്നി പോള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഡബ്ളിന്‍ സീറോ മലബാര്‍ സഭയില്‍ 25ാമത് വിവാഹവാര്‍ഷികം സില്‍വര്‍ ജൂബിലി (2015 ല്‍) ആഘോഷിക്കുന്ന ദമ്പതികളെ പൊതുയോഗത്തില്‍ ആദരിക്കും.

ഡബ്ളിന്‍ സീറോ മലബാര്‍ ചര്‍ച്ചിന്റെ യൂത്ത് മിനിസ്ട്രിയുടെ ഘഛഏഛ, ചഅങഋ, ങകടടകഛച ടഠഅഠഋങഋചഠ എന്നിവയുടെ മത്സരത്തില്‍നിന്നു മികച്ചവ തെരഞ്ഞെടുത്തു. ഫിസ്ബറോ മാസ് സെന്ററിലെ നോബിള്‍ പോള്‍ ലോഗോ നിര്‍മിച്ചതില്‍ സമ്മാനം നേടി. പേര് നിര്‍ദ്ദേശിച്ചതില്‍ ഇഞ്ചിക്കോര്‍ മാസ് സെന്ററിലെ ലെവ്ലിന്‍ ജോര്‍ജും സമ്മാനത്തിനര്‍ഹയായി. മിഷന്‍ സ്റേറ്റ്മെന്റിനു നല്ല നിര്‍ദേശങ്ങളൊന്നും ഉണ്ടായിരുന്നില്ല. അക്കാഡമിക് ലെവലില്‍ ഡോക്ടറേറ്റ് നേടിയ ഷേര്‍ളി ജോര്‍ജിനെ, ഉീരീൃ ീള ജവശഹീീുവ്യ (ഡഇഉ) (ഇമലേരവശാ ലേമരവലൃ, ഠമഹഹമഴവ ങമ രലിൃല) തദവസരത്തില്‍ ആദരിക്കും. ഉച്ചകഴിഞ്ഞ് 1.45ന് ഇവൌൃരവ ീള വേല ചമശ്േശ്യേ ീള ീൌൃ ഘീൃറ, ആലമൌാീി പള്ളിയില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. ബൈബിള്‍ കലോല്‍സവത്തിലും അനുബന്ധ പരിപാടികളിലും പങ്കുചേര്‍ന്ന് കൂട്ടായ്മയില്‍ ആഴപ്പെടാനും ദൈവ ഐക്യത്തില്‍ ഒന്നുചേരുവാനും വിശ്വാസികള്‍ ഏവരെയും ബൂമോണ്ട് ആര്‍ട്ടൈന്‍ ഹാളിലേക്ക് സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭയുടെ ഡബ്ളിന്‍ ചാപ്ളെയിന്മാരായ ഫാ. ജോസ് ഭരണികുളങ്ങരയും ഫാ. ആന്റണി ചീരംവേലിലും അറിയിച്ചു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.