• Logo

Allied Publications

Europe
ജര്‍മനിയിലേക്കുള്ള അഭയാര്‍ഥി പ്രവാഹം കുറഞ്ഞു
Share
ബര്‍ലിന്‍: തെക്കന്‍ ജര്‍മനിയിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തില്‍ ഗണ്യമായ കുറവ്. കഴിഞ്ഞ വാരാന്ത്യത്തില്‍ പതിനായിരത്തില്‍ താഴെ മാത്രം ആളുകളാണെത്തിയത്. ഇതിനു മുമ്പുള്ള രണ്ടു വാരാന്ത്യങ്ങളിലും ഇരുപതിനായിരത്തിനു മുകളില്‍ അഭയാര്‍ഥികള്‍ എത്തിയിരുന്ന സ്ഥാനത്താണിത്.

സെപ്റ്റംബര്‍ 13നു ജര്‍മനി അതിര്‍ത്തി അടയ്ക്കുകയും ഹംഗറി, സ്ളോവാക്യ, ചെക്ക് റിപ്പബ്ളിക് എന്നീ രാജ്യങ്ങള്‍ ഇതേ പാത പിന്തുടരുകയും ചെയ്തതാണ് അഭയാര്‍ഥികളുടെ എണ്ണം ഇത്രയധികം കുറയാന്‍ കാരണമായത്.

ശനിയാഴ്ച 1710 പേരും ഞായറാഴ്ച 5098 പേരുമാണ് ബവേറിയയിലെത്തിയത്. ഈ വര്‍ഷം എട്ടു ലക്ഷം മുതല്‍ പത്തു ലക്ഷം വരെ അഭയാര്‍ഥികള്‍ രാജ്യത്തെത്തുമെന്നാണ് കണക്കാക്കുന്നത്.

അഭയാര്‍ഥി സംഘത്തില്‍ എട്ടു മാസം പ്രായമായ ഇരട്ടകളും



സിറിയയില്‍നിന്ന് കടല്‍കടന്ന് ഗ്രീസിലെത്തിയ അഭയാര്‍ഥി സംഘത്തില്‍ എട്ടു മാസം പ്രായമായ ഇരട്ടകളും. ഗ്രീക്ക് ദ്വീപായ ലെസ്ബോസിലാണ് ഇവര്‍ മാതാപിതാക്കള്‍ക്കൊപ്പം വന്നിറങ്ങിയത്.

ഈജിയന്‍ കടലിലൂടെ ജീവന്‍ പണയം വച്ചുള്ള യാത്രയിലാണ് യുവ ദമ്പതികള്‍ ഇരട്ടക്കുട്ടികളെയും ഒപ്പം കൂട്ടിയത്. ഏതാനും ദിവസങ്ങള്‍ക്കിടയില്‍ ഗ്രീസിലെത്തിയ നൂറുകണക്കിന് സിറിന്‍ അഭയാര്‍ഥികളില്‍പ്പെട്ടവരാണ് ഇവരും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.