• Logo

Allied Publications

Europe
യുക്മ സൂപ്പര്‍ ഡാന്‍സര്‍ സീസണ്‍ 2 മത്സരങ്ങള്‍ക്ക് ഉജ്ജ്വല പരിസമാപ്തി
Share
ലണ്ടന്‍: യുക്മ സൂപ്പര്‍ ഡാന്‍സര്‍ സീസണ്‍ 2 മത്സരങ്ങള്‍ക്ക് ഉജ്ജ്വല പരിസമാപ്തി. സെമി ക്ളാസിക്കല്‍, സിനിമാറ്റിക് ഡാന്‍സുകള്‍ക്ക് മാത്രമായി ദേശീയ തലത്തില്‍ യുക്മ സംഘടിപ്പിക്കുന്ന മത്സരമായ യുക്മ സൂപ്പര്‍ ഡാന്‍സര്‍ മത്സരത്തില്‍ മാറ്റുരയ്ക്കുന്നതിനായി നിരവധി പ്രതിഭകളാണ് കവന്‍ട്രിയിലെ വില്ലെന്‍ ഹാള്‍ സോഷ്യല്‍ ക്ളബില്‍ എത്തിച്ചേര്‍ന്നത്.

ഉദ്ഘാടന സമ്മേളനത്തില്‍ സൂപ്പര്‍ ഡാന്‍സര്‍ മത്സരങ്ങളുടെ ചീഫ് കോഓര്‍ഡിനേറ്ററും യുക്മ ദേശീയ വൈസ്പ്രസിഡന്റുമായ ബീന സെന്‍സ് യോഗത്തില്‍ സ്വാഗതം ആശംസിച്ചു. യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി സജീഷ് ടോം അധ്യക്ഷത വഹിച്ച യോഗത്തില്‍ യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ട് മത്സരം ഉദ്ഘാടന പ്രസംഗം നടത്തി.

യുക്മയുടെ സൂപ്പര്‍ ഡാന്‍സര്‍ പരിപാടിയില്‍ ഏറ്റവുമധികം പ്രയത്നിച്ച വ്യക്തികള്‍ എന്ന നിലയില്‍ ബീന സെന്‍സും യുക്മ മിഡ്ലാന്റ്സ് പ്രസിഡന്റ് ജയകുമാര്‍ നായരും നിലവിളക്ക് തെളിച്ച് മത്സരം ഉദ്ഘാടനം ചെയ്തു. യുക്മ സെക്രടറി സജിഷ് ടോം ആശംസ പ്രസംഗം നടത്തി. യുക്മ ട്രഷറര്‍ ഷാജി തോമസ്, വൈസ് പ്രസിഡന്റ് മാമന്‍ ഫിലിപ്പ്, ജോ. സെക്രട്ടറി ബിജു തോമസ് പന്നിവേലില്‍, മുന്‍ പ്രസിഡന്റുമാരായ വര്‍ഗീസ് ജോണ്‍, കെ.പി. വിജി, മുന്‍ സെക്രട്ടറി ബിന്‍സു ജോണ്‍, പിആര്‍ഒ അനീഷ് ജോണ്‍, റീജണല്‍ പ്രസിഡന്റുമാരായ മനോജ് കുമാര്‍ പിള്ള, ജയകുമാര്‍ നായര്‍, നാഷണല്‍ കമ്മിറ്റിയംഗം തോമസ് മാറാട്ട്കളം, സുനില്‍ രാജന്‍, റീജണല്‍ ഭാരവാഹികളായ ഡിക്സ് ജോര്‍ജ്, സുരേഷ്കുമാര്‍, ദീപേഷ് സ്കറിയ തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

വൈകുന്നേരം ഏഴോടെ മത്സര വിജയികളെ പ്രഖ്യാപിച്ചു. മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും മെഡലുകള്‍ വിതരണം ചെയ്തു. മത്സരത്തില്‍ ബാസില്‍ഡണ്‍ മലയാളി അസോസിയേഷനില്‍ നിന്നെത്തിയ സ്നേഹ സജി വീണ്ടും 'യുവ നാട്യരത്ന' പുരസ്കാരം കരസ്ഥമാക്കി. ബാസില്‍ഡണില്‍നിന്നുനന്നെയുള്ള റിയ സജിലാല്‍ 'ബാല നാട്യരത്ന' പുരസ്കാരവും യുക്മ മിഡ്ലാന്റ്സ് റീജണില്‍നിന്നുള്ള കെസിഎ റെഡിച്ചില്‍നിന്നുള്ള എറിന്‍ ബിജുവും ടീമും ജൂണിയര്‍ വിഭാഗത്തിലും എബിന്‍ ബിജു ആന്‍ഡ്് ടീം സബ് ജൂണിയര്‍ വിഭാഗത്തിലും ടീമിനത്തില്‍ നാട്യരത്ന അവാര്‍ഡുകള്‍ കരസ്ഥമാക്കി.

റിപ്പോര്‍ട്ട്: അനീഷ് ജോണ്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.