• Logo

Allied Publications

Europe
വോക്കിംഗില്‍ ഓണം ആഘോഷിച്ചു; വടംവലിക്കാന്‍ വോക്കിംഗ് എംപിയും
Share
വോക്കിംഗ്: വോക്കിംഗ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 12നു ഷീര്‍വാട്ടറിലുള്ള ബിഷപ് ഡേവിഡ് ബ്രൌണ്‍ ഹാളില്‍ ആഘോഷിച്ചു.

അത്തപൂക്കളമത്സരത്തോടെ രാവിലെ ഒമ്പതോടെ ആരംഭിച്ച ആഘോഷപരിപാടികള്‍ വര്‍ധിച്ച ആവേശത്തോടെയാണു വോക്കിംഗിലെ മലയാളികള്‍ സ്വീകരിച്ചത്. തുടര്‍ന്നു പുരുഷന്മാരുടെയും സ്ത്രീകളുടെയും വടംവലിമത്സരം നടന്നു. വോക്കിംഗ് എംപി ജോനാഥന്‍ ലോര്‍ഡ് വടംവലി മത്സരത്തില്‍ പങ്കെടുത്ത് ഏവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു.

സറെ കൌണ്ടി കൌണ്‍സിലര്‍ ബെന്‍കരാസ്കോ, വോക്കിംഗ് ബോറോ കൌണ്‍സിലര്‍ താഹിര്‍ അസീസ് എന്നിവരും ഓണാശംസകള്‍ നേരുകയും അസോസിയേഷന് തങ്ങളുടെ പിന്തുണ അറിയിക്കുകയും ചെയ്തു.

ആഘോഷങ്ങളുടെ ഭാഗമായി ങഅഡഗയുടെ ശിങ്കാരിമേളവും നടന്നു.

തുടര്‍ന്നു നടന്ന പൊതുയോഗത്തില്‍ മുഖ്യാഥിതി ആനന്ദ് മീഡിയ ചെയര്‍മാന്‍ ശ്രീകുമാര്‍ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ജോയി പൌലോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലിയോ മാത്യു സ്വാഗതം ആശംസിച്ചു. വോക്കിംഗ് കാരുണ്യ ചാരിറ്റി പ്രസിഡന്റ് ജയിന്‍ ജോസഫ് നന്ദി പറഞ്ഞു. തുടര്‍ന്നു വിവിധ കലാപരിപാടികള്‍ അരങ്ങേറി. ഏഇടഋ പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കു കരസ്ഥമാക്കിയ ഫെമിയ വര്‍ഗീസിനു കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു. അസോസിയേഷന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഡാന്‍സ് സ്കൂളിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ചു നടന്നു. റാഫിള്‍ നറുക്കെടുപ്പില്‍ വിജയികളായവര്‍ക്ക് അസോസിയേഷന്‍ എക്സിക്യൂട്ടീവ് അംഗംങ്ങള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ദേശിയഗാനത്തോടെ ആഘോഷപരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ബോബന്‍ സെബാസ്റ്യന്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.