• Logo

Allied Publications

Europe
ഓസ്ട്രിയന്‍ അതിര്‍ത്തികളില്‍ പരിശോധന ആരംഭിച്ചു
Share
വിയന്ന: ജര്‍മനിക്കു പിന്നാലെ ഓസ്ട്രിയയും അതിര്‍ത്തികളില്‍ കര്‍ശന പരിശോധന ആരംഭിച്ചു. ജര്‍മന്‍ അതിര്‍ത്തിയായ ബയേണില്‍ സൈന്യം പരിശോധന ആരംഭിച്ചതോടുകൂടി ഓസ്ട്രിയയിലെ ഹൈവേകളില്‍ വാഹന ഗതാഗതം തടസപ്പെട്ടു.

സാള്‍സ് ബുര്‍ഗിലും ഓബര്‍ ഓസ്ട്രിയയിലും വാഹനകുരുക്ക് ഉണ്ടായി. ബുര്‍ഗന്‍ ലാന്‍ഡില്‍ എ 4 ഹൈവേ അടച്ചിട്ടു. ബയേണ്‍ അതിര്‍ത്തിയില്‍ കര്‍ശന പരിശോധന തുടങ്ങിയപ്പോള്‍ എ 8 ഹൈവേയില്‍ 25 കിലോമീറ്റര്‍ നീണ്ട ഗതാഗത സ്തംഭനമാണുണ്ടായത്. (ഓബര്‍ ഓസ്ട്രിയ) ജര്‍മന്‍ പോലീസും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സംയുക്തമായാണ് അതിര്‍ത്തിയില്‍ പരിശോധന നടത്തുന്നത്. പരിശോധനയില്‍ 30 മനുഷ്യക്കടത്തുകാരെ കസ്റഡിയിലെടുത്തു.

ഇതിനിടെ, ജര്‍മനിയിലേക്കു പോകാനായി ഓസ്ട്രിയയിലെത്തിയ ആയിരക്കണക്കിന് അഭയാര്‍ഥികള്‍ പല സ്ഥലങ്ങളിലും ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചതിനാല്‍ സാള്‍സ്ബുര്‍ഗ്, വേല്‍സ്, ലിന്‍സ് എന്നിവിടങ്ങളിലെ റെയില്‍വേ സ്റേഷനുകളില്‍ ഇറങ്ങി പ്ളാറ്റ്ഫോമുകളില്‍ കഴിയുന്നു.

ഗതാഗതകുരുക്ക് ഇന്നും തുടരവേ, രാവിലെ എ12 ഹൈവേയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ തത്ക്ഷണം മരിച്ചു. ഡ്രൈവറും സഹായാത്രക്കാരനുമാണ് മരിച്ചത്. ടിറോളില്‍ ജര്‍മനിയിലേക്കുള്ള ഹൈവേയിലാണു സംഭവം. ഇതേത്തുടര്‍ന്ന് ഹൈവേ താത്കാലികമായി അടച്ചിട്ടു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.