• Logo

Allied Publications

Europe
ഇപ്സ്വിച്ച് കെസിഎ പൊന്നോണം ആഘോഷിച്ചു
Share
ഇപ്സ്വിച്ച്: യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളില്‍ ഒന്നായ ഇപ്സ്വിച്ചിലെ കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ 'പൊന്നോണം 2015' അവിസ്മരണീയമായി.

കെസ്ഗ്രെവ് ഹൈസ്കൂള്‍ ഹാളില്‍ പൂക്കളം ഒരുക്കിയതോടെ ഓണാഘോഷത്തിനു തുടക്കം കുറിച്ചു. തുടര്‍ന്നു മാവേലിയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു. ഭാരവാഹികള്‍ നിലവിളക്ക് തെളിച്ചതോടെ പരിപാടികള്‍ക്കു തുടക്കമായി. സാം ജോണ്‍ സ്വാഗതം ആശംസിച്ചു. ഡോ. അനൂപ് ഓണ സന്ദേശം നല്‍കി.

തുടര്‍ന്നു നടന്ന കലാവിരുന്നില്‍ കെസിഎ അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വൈവിധ്യങ്ങളായ മികച്ച കലാപരിപാടികളും ഓണക്കളികളും ഏറെ ശ്രദ്ധേയമായി. വിവിധ ഗ്രൂപ്പ് ഡാന്‍സുകള്‍, ഓണ പാട്ട്, തിരുവാതിര, ഹാസ്യ രസം മുറ്റിനിന്ന സ്കിറ്റുകള്‍ എന്നിവ ആഘോഷത്തെ ഏറെ ആകര്‍ഷകമാക്കി. ജോബി ജോസ്, സജി ചെറിയാന്‍, സിജോ ഫിലിഫ്, ബിനീഷ്, അജി ബെന്നി, ജെമ്മ സജന്‍ തുടങ്ങിയവര്‍ കലാ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

ലണ്ടന്‍ ഏഷ്യാനെറ്റ് ടാലെന്റ്റ് വിന്നേഴ്സായ രഞ്ജിനി രാഘവ്, സത്യ നാരായണന്‍ തുങ്ങിയവരുടെ ലൈവ് ഗാനമേളയും നടന്നു. തൂശനിലയില്‍ വിളമ്പിയ ഓണസദ്യയും ഏവരും ആസ്വദിച്ചു.

തുടര്‍ന്നു നടന്ന വടം വലിയും ഓട്ടമല്‍സരങ്ങളും ഫാമിലി റിലേയും മറ്റു കായിക മത്സരങ്ങളും അരങ്ങേറി. മത്സരവിജയികള്‍ക്കു സമ്മാനങ്ങളും വിതരണം ചെയ്തു.

പ്രസിഡന്റ് സോജന്‍, സെക്രട്ടറി ടോംജോ, ഖജാന്‍ജി ലാല്‍സന്‍ എന്നിവര്‍ ആഘോഷ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. ഓണാഘോഷ പരിപാടിയുടെ വിജയത്തില്‍ പങ്കു ചേര്‍ന്ന ഏവര്‍ക്കും കണ്‍വീനര്‍ സെബാസ്റ്യന്‍ വര്‍ഗീസ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.