• Logo

Allied Publications

Europe
കര്‍ദിനാളിന്റെ യുകെ സന്ദര്‍ശനം; ആഘോഷ കമ്മിറ്റി രൂപവത്കരിച്ചു
Share
പ്രസ്റണ്‍: സീറോ മലബാര്‍ സഭയുടെ യുറോപ്പിലെ പ്രഥമ ഇടവകകളുടെയും സിഎംസി സന്യാസിനി മഠത്തിന്റെയും ഔദ്യോഗികമായ ഉദ്ഘാടനവും ആദ്യ ദേവാലയത്തിന്റെ സമര്‍പ്പണവും ഉള്‍ക്കൊള്ളുന്ന ആത്മീയോത്സവവേള ഏറ്റവും ഉജ്വലമാക്കുന്നതിനായി ലങ്കാസ്റര്‍ വിശ്വാസി സമൂഹം ആഘോഷ കമ്മിറ്റിക്കു രൂപം നല്‍കി.

വികാരി ഫാ. മാത്യു ചൂരപ്പൊയ്കയില്‍, ജനറല്‍ കണ്‍വീനറായി മാത്യു തോമസ്, വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാരായ തോമസ് ജയിംസ്, ജുമോന്‍ ബേബി, ജോബി ജേക്കബ്, ബിജു മാത്യു, അലക്സ് തോമസ്, ജോണ്‍സന്‍ സെബാസ്റ്യന്‍, തോമസ് സെബാസ്റ്യന്‍ എന്നിവര്‍ ആഘോഷ കമ്മിറ്റിക്കു നേതൃത്വം നല്‍കും.

യുകെയില്‍ സീറോ മലബാര്‍ സഭ പുതിയ ചരിത്രം കുറിക്കുന്ന ഒക്ടോബര്‍ മൂന്നിലെ തിരുക്കര്‍മങ്ങളില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് ആശീര്‍വാദകര്‍മം നിര്‍വഹിക്കുക. ലങ്കാസ്റര്‍ രൂപതാധ്യക്ഷന്‍ മാര്‍ മൈക്കിള്‍ കാംപ്ബെല്‍, സീറോ മലബാര്‍ കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് പാറയടിയില്‍ തുടങ്ങിയവര്‍ സന്നിഹിതരാവും. ചടങ്ങില്‍ യൂറോപ്പിന്റെ നാനാ ഭാഗത്തുനിന്നുമുള്ള വൈദിക, സന്യാസിനികളും സഭാ മക്കളും ഇതര ക്രൈസ്തവ സഭാസമൂഹങ്ങളും പങ്കെടുക്കും.

തിരുക്കര്‍മങ്ങളിലും ചടങ്ങുകളിലും സ്നേഹവിരുന്നിലും സന്തോഷവും പങ്കിടാന്‍ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ആഘോഷ കമ്മിറ്റി അറിയിച്ചു.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ര്‍​ട്ട് ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ ആ​ദ്യ​ത്തെ സ​മാ​ജ​ങ്ങ​ളി​ലൊ​ന്നാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഈ ​വ​ര്
മ​ത​സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ.
ല​ണ്ട​ൻ: ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സ
റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ ന​ട​ന്നു.
റോം: ​ഇ​റ്റ​ലി​യി​ലെ സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ റോ​മി​ലെ സാ​ന്തോം ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ റോ​മി​ലെ സാ​ന്ത
യു​കെ സ്വ​പ്നം ബാ​ക്കി​യാ​ക്കി സൂ​ര്യ മ​ട​ങ്ങി.
ആ​ല​പ്പു​ഴ: യു​കെ​യി​ല്‍ പോ​കാ​ന്‍ വേ​ണ്ടി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ചെ​ക്ക് ഇ​ന്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യും ത
ബി​നോ​യ് തോ​മ​സി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ല​ണ്ട​ൻ: കാ​ഞ്ഞി​ര​മ​റ്റം ക​രി​യി​ല​ക്കു​ളം ബേ​ബി തോ​മ​സ്​മേ​രി തോ​മ​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ യു​കെ​യി​ൽ അ​ന്ത​രി​ച്ച ബി​നോ​യ് തോ​മ​സി​ന്‍റെ(41) സം​