• Logo

Allied Publications

Europe
ഓസ്ട്രിയയില്‍ പത്തിലൊരു കുട്ടി വീതം ഉത്തേക പാനീയങ്ങള്‍ക്കടിമയെന്നു റിപ്പോര്‍ട്ടുകള്‍
Share
വിയന്ന: ഓസ്ട്രിയയിലെ കുട്ടികളില്‍ പത്തിലൊരാള്‍ വീതം ഉത്തേജക പാനീയമായ എനര്‍ജി ഡ്രിങ്കുകള്‍ കുടിക്കുന്നു. മൂന്നിനും പത്തിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ഇവര്‍. അതായത് ഓസ്ട്രിയയിലെ പുതുതലമുറയില്‍ 75 ശതമാനം പേരും റെഡ്ബുള്ളും അനുബന്ധ ഉത്തേജക പാനീയങ്ങളും കുടിക്കുന്നവരാണ്.

സ്ഥിരമായി ഉത്തേജക പാനീയങ്ങള്‍ കുടിക്കുന്നതു മൂലം ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കൂടിയ ഹൃദയമിടിപ്പ്, പെട്ടെന്നുള്ള സ്വഭാവ വ്യതിയാനം തുടങ്ങി ഏകദേശം 1,420 തരം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നുവെന്നും ജീവഹാനി തന്നെ സംഭവിക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ലോകാരോഗ്യസംഘടനയും യൂറോപ്യന്‍ യൂണിയനും നടത്തിയ പഠനങ്ങള്‍ ഞെട്ടിക്കുന്നതായതുകൊണ്ട് 18 വയസിനു താഴെയുള്ള കുട്ടികള്‍ ഉത്വേജക പാനീയങ്ങള്‍ കുടിക്കുന്നതിനു താമസിയാതെതന്നെ നിരോധനം നിലവില്‍ വരും. കൊക്കോകോള, ആല്‍ക്കഹോള്‍ തുടങ്ങിയവയുമായി റെഡ്ബുള്‍ പോലുള്ള പാനീയങ്ങള്‍ കലര്‍ത്തി കുടിക്കുന്നത് കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് അമേരിക്കയില്‍ നടത്തിയ പഠന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

അമേരിക്കയില്‍ മാത്രം 30 പേര്‍ക്ക് ജീവഹാനി ഉണ്ടായതായി സ്ഥിരീകരിക്കുന്നു. പോയിസണ്‍ രജിസ്ററില്‍ മാത്രം 1420 ദൂഷ്യഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിരയായവരില്‍ 60 ശതമാനം ചെറുപ്പക്കാരും. പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക് ആരോഗ്യപരമായി 400 ാഴ കഫൈന്‍ വരെയാകാം.

എന്നാല്‍ ഒരു ലിറ്റര്‍ റെഡ്ബുള്ളില്‍ 320 ാഴ കഫൈന്‍ അടങ്ങിയിരിക്കുന്നു. ഇതാണു യാതൊരു നിയന്ത്രണവുമില്ലാതെ കുട്ടികളും മുലയൂട്ടുന്ന അമ്മമാരും വരെ കുടിക്കുന്നത്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.