• Logo

Allied Publications

Europe
യൂറോപ്യന്‍ പാര്‍ലമെന്റ് മന്ദിരംതന്നെ അഭയാര്‍ഥി ക്യാമ്പ് ആയേക്കും
Share
ബ്രസല്‍സ്: സ്ട്രാസ്ബര്‍ഗിലെ കൂറ്റന്‍ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ അഭയാര്‍ഥികളെ താമസിപ്പിക്കണമെന്ന നിര്‍ദേശം ശക്തമാകുന്നു. ഗ്രീന്‍ പാര്‍ട്ടി നേതാവ് ഫിലിപ്പെ ലാംബെര്‍ട്സ് മുന്നോട്ടുവച്ച ആശയത്തിന് വളരെ വേഗത്തിലാണു സ്വീകാര്യത ലഭിച്ചിരിക്കുന്നത്.

അഭയാര്‍ഥികളെ സ്വീകരിക്കാന്‍ മടിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരു മാതൃക എന്ന നിലയിലും വാക്കും പ്രവൃത്തിയും ഒന്നാണെന്നു തെളിയിക്കുന്നതിനും ഈ നടപടി ഉപകരിക്കുമെന്നാണ് വിലയിരുത്തല്‍. വര്‍ഷത്തില്‍ 50 ദിവസം മാത്രമാണ് പാര്‍ലമെന്റ് സമ്മേളിക്കുന്നത്. ബാക്കി ദിവസം അഭയാര്‍ഥികള്‍ക്ക് എന്തുകൊണ്ട് ഇത് വിട്ടുകൊടുത്തു കൂടാ എന്നാണു ലാംബെര്‍ട്ടിന്റെ ചോദ്യം. പാര്‍ലമെന്റില്‍ തന്നെയാണ് അദ്ദേഹം ഈ ചോദ്യം ഉന്നയിച്ചതും.

ഇതിനിടെ, അഭയാര്‍ഥികളെ ക്വോട്ട സമ്പ്രദായത്തില്‍ അംഗ രാജ്യങ്ങള്‍ വീതിച്ചെടുക്കുന്നതിനുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ക്ളോദ് ജുങ്കര്‍ പ്രഖ്യാപിച്ചു. ജര്‍മനിയും സ്വീഡനും തമ്മില്‍ നടത്തിയ ചര്‍ച്ചകളില്‍നിന്ന് ഉരുത്തിരിഞ്ഞ പല നിര്‍ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 1,60,000 അഭയാര്‍ഥികളെ സ്വീകരിക്കാനുള്ള പദ്ധതിയാണ് ഇപ്പോള്‍ തയാറാക്കിയിരിക്കുന്നത്.

യൂറോപ്പിലെ ജനസംഖ്യയുടെ 0.11 ശതമാനം മാത്രമാണ് അഭയാര്‍ഥികളെന്നും ലെബനോന്‍ പോലുള്ള രാജ്യങ്ങളില്‍ ഇത് 25 ശതമാനം വരെയാണെന്നും ജുങ്കര്‍ ചൂണ്ടിക്കാട്ടി. മതത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ അഭയാര്‍ഥികളെ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്ന ചില രാജ്യങ്ങളുടെ രീതി അംഗീകരിക്കില്ലെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം നിറഞ്ഞ കൈയടികളോടെയാണു സ്വീകരിക്കപ്പെട്ടത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.