• Logo

Allied Publications

Europe
അഭയാര്‍ഥിയെ കാലുവച്ച് വീഴ്ത്തിയ മാധ്യമ പ്രവര്‍ത്തകയെ പിരിച്ചുവിട്ടു
Share
ബുഡാപെസ്റ്: പേടിച്ചരണ്ട കുട്ടിയുമായി പോലീസിനെ വെട്ടിച്ച് ഓടിപ്പാഞ്ഞു വന്ന അഭയാര്‍ഥിയെ മനഃപൂര്‍വം കാലു വച്ച് വീഴ്ത്തിയ ഹംഗേറിയന്‍ മാധ്യമ പ്രവര്‍ത്തകയെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു. സംഭവം ചാനലുകള്‍ ഏറ്റെടുത്തതോടെ ചാനലിന് നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോള്‍ എന്‍1 ടിവി അധികൃതരുടെ ശ്രദ്ധയില്‍പെട്ടതോടെ തിരികെ ഓഫീസില്‍ ചെല്ലുന്നതിനു മുമ്പേ കാമറാമാന്റെ പണിപോയി. സോഷ്യല്‍ മീഡിയയും ഈ വനിതക്കെതിരേ കടുത്ത വിമര്‍ശനം ഉയര്‍ത്തിയതും തട്ടുകേടായി.

കുട്ടിയുമായി വന്നയാളെ എന്‍1ടിവിയുടെ കാമറ വുമണ്‍ കാല് വച്ച് വീഴ്ത്തുന്ന ദൃശ്യങ്ങള്‍ മറ്റു ഫോട്ടോഗ്രാഫര്‍മാരും വീഡിയോഗ്രാഫര്‍മാരും പകര്‍ത്തിയിരുന്നു. ഇങ്ങനെ മറ്റു പലരെയും അവര്‍ തട്ടി വീഴ്ത്തിയെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. വിവരമറിഞ്ഞ ചാനല്‍ അധികൃതര്‍ അപ്പോള്‍ തന്നെ പിരിച്ചുവിടല്‍ ഉത്തരവ് ഇറക്കുകയായിരുന്നു.

ഹംഗേറിയന്‍ അതിര്‍ത്തിയില്‍ അഭയാര്‍ഥികളും പോലീസും തമ്മില്‍ വാക്കു തര്‍ക്കവും ഉന്തും തള്ളും പതിവായിരിക്കുകയാണ്. ഇവരെ തടയാനുള്ള ശ്രമങ്ങള്‍ വിജയിക്കുന്നില്ലെന്നു കണ്ട് രജിസ്റര്‍ ചെയ്യുകയെങ്കിലും ചെയ്യാനുള്ള തീവ്ര ശ്രമത്തിലാണ് അധികൃതര്‍ ഇപ്പോള്‍. ജര്‍മനിയിലേക്കും ഓസ്ട്രിയയിലേക്കും പലായനം ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ് ഹംഗറി വഴി വരുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ 26 മു​ത​ൽ.
ബ്ലെ​യ്ഡ​ൺ: ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ ഈ ​മാ​സം 26, 27 തീ‌​യ​തി​ക​ളി​ൽ ന​ട​ത്തും.
മ​ല​യാ​ളി യു​വ​തി യു​കെ​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.
ല​ണ്ട​ൻ: യു​കെ​യി​ലെ ഡെ​ർ​ബി​യി​ൽ മ​ല​യാ​ളി യു​വ​തി വീ​ടി​നു​ള്ളി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.
ഇ​യു വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു.
ബ്ര​സ​ല്‍​സ്: ഇ​യു​വി​ന്‍റെ വി​പു​ലീ​ക​ര​ണ​ദി​നം ആ​ഘോ​ഷി​ച്ചു.
ജ​ർ​മ​നി ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി ഭാ​ര​വാ​ഹി​ക​ള്‍ കാ​തോ​ലി​ക്കാ ബാ​വ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ ഭാ​ര​വാ​ഹി​ക​ള്‍ മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു