• Logo

Allied Publications

Europe
അഭയാര്‍ഥി പ്രവാഹം: ജര്‍മനി അവസരം മുതലെടുക്കുന്നുവെന്നു ബ്രിട്ടീഷ് നേതാക്കള്‍
Share
ലണ്ടന്‍: അഭയാര്‍ഥികളെ വീതം വയ്ക്കാനുള്ള യൂറോപ്യന്‍ യൂണിയന്‍ പദ്ധതി അംഗീകരിക്കില്ലെന്നു പ്രഖ്യാപിച്ച ബ്രിട്ടന്‍, ജര്‍മനി ആയിരക്കണക്കിന് അഭയാര്‍ഥികളെ സ്വീകരിക്കുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി.

ഇപ്പോള്‍ യൂറോപ്യന്‍ യൂണിയനിലെത്തുന്ന അഭയാര്‍ഥികളില്‍ ബഹുഭൂരിപക്ഷവും ലക്ഷ്യമിടുന്നത് ജര്‍മനിയെയാണ്. തത്കാലം കഴിയുന്നത്ര ആളുകള്‍ക്ക് അഭയം നല്‍കാമെന്ന നയമാണു മെര്‍ക്കല്‍ സര്‍ക്കാരും സ്വീകരിച്ചിരിക്കുന്നത്.

എന്നാല്‍, ഇതൊക്കെ ജര്‍മനിയുടെ മുഖംമൂടി മാത്രമാണെന്നാണു ബ്രിട്ടീഷ് നേതാക്കളില്‍ പലരുടെയും അഭിപ്രായം. ഇത്തരത്തില്‍ മനുഷ്യസ്നേഹ മുഖംമൂടിയിട്ടാലൊന്നും ജര്‍മനിയുടെ സ്വാര്‍ഥ താത്പര്യങ്ങള്‍ മറച്ചുവയ്ക്കാന്‍ കഴിയില്ലെന്നും അവര്‍ പറയുന്നു.

അഭയാര്‍ഥികളില്‍നിന്ന് കഴിവുറ്റവരെ നോക്കി തെരഞ്ഞെടുക്കുകയാണ് ജര്‍മനി ചെയ്യുന്നതെന്നാണു പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ബ്രിട്ടീഷ് നേതാക്കള്‍ പറയുന്നത്. രാജ്യത്തെ മനുഷ്യവിഭവശേഷിയുടെ കുറവ് പരിഹരിക്കാനാണത്രേ ജര്‍മനി ഈ അവസരം വിനിയോഗിക്കുന്നത്. ചില ടോറി നേതാക്കളും ബ്രിട്ടീഷ് വ്യവസായ പ്രമുഖരുമാണ് ആരോപണങ്ങള്‍ക്കു പിന്നില്‍.

അതേസമയം, അഭയാര്‍ഥികള്‍ക്ക് ആവശ്യമായ സൌകര്യമൊരുക്കാന്‍ ജര്‍മന്‍ സര്‍ക്കാര്‍ ആറു ബില്യന്‍ യൂറോ കൂടി മാറ്റിവയ്ക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം, അഭയാര്‍ഥിത്വ അപേക്ഷകള്‍ പരിഗണിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നതിനും തീരുമാനമായി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.