• Logo

Allied Publications

Europe
യുകെ ടയര്‍ 1 വീസ നടപടിക്രമങ്ങളും കടുപ്പിക്കുന്നു
Share
ലണ്ടന്‍: പഠിക്കാന്‍ വരുന്നവരെയും ചെറിയ ജോലികള്‍ ചെയ്യാന്‍ വരുന്നവരെയും ഇവിടെ വേണ്ട എന്ന നിലപാട് സ്വീകരിച്ചിരുന്ന യുകെ, പണമുള്ള വിദേശികള്‍ക്കു സുസ്വാഗതമോതിയിരുന്നു. എന്നാല്‍, ഇപ്പോള്‍ അതിനും മാറ്റം.

ടയര്‍ 1 സംരംഭകത്വ വീസക്ക് അപേക്ഷിക്കാനുള്ള നടപടിക്രമങ്ങള്‍ കടുപ്പമാക്കിയിരിക്കുകയാണു ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഇമിഗ്രേഷന്‍ വകുപ്പ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ കാറ്റഗറിയില്‍ വരുന്ന അപേക്ഷകളില്‍ എഴുപതു ശതമാനവും നിരസിക്കപ്പെടുന്നു എന്നാണു കണക്ക്.

ജെനുവിന്‍ ഓണ്‍ടര്‍പ്രണര്‍ ടെസ്റ് എന്ന പേരില്‍ പുതുതായി ഏര്‍പ്പെടുത്തിയിരിക്കുന്ന പരീക്ഷയാണു നിരസിക്കല്‍ ഇത്രയധികം വര്‍ധിക്കാന്‍ കാരണമാകുന്നതെന്നാണു വിലയിരുത്തല്‍.

വീസ അപേക്ഷ പരിശോധിക്കുന്ന അധികൃതര്‍, അപേക്ഷകനു മതിയായ നിക്ഷേപം നടത്താനുള്ള പാങ്ങുണ്ടോ എന്നും യുകെയില്‍ വ്യവസായം തുടങ്ങാന്‍ കഴിയുമോ എന്നുമാണ് അന്വേഷിക്കുക. ഇതിനായി ഒരു ബിസിനസ് പ്ളാനും വീസ അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കണം.

ഇത്രയൊക്കെ എങ്ങനെയെങ്കിലും ഒപ്പിച്ചാലും അപേക്ഷ പാസാക്കിയെടുക്കാന്‍ മാര്‍ഗമുണ്ടായിരുന്നു മുമ്പ്. ഇപ്പോള്‍ നിക്ഷേപം നടത്താനുള്ള പണത്തിന്റെ സ്രോതസു കൂടി തെളിയിക്കണമെന്ന നിബന്ധന വന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ കഷ്ടത്തിലായി.

വ്യാജ അപേക്ഷകള്‍ തിരിച്ചറിഞ്ഞ് നിരാകരിക്കാനാണു കൂടുതല്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍, കുടിയേറ്റത്തിന്റെ തോതു കുറയ്ക്കുക തന്നെയാണു ലക്ഷ്യമെന്നു സൂചനയുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ