• Logo

Allied Publications

Europe
അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു സന്ദര്‍ലാന്‍ഡില്‍ കൊടിയേറി
Share
സന്ദര്‍ലാന്‍ഡ്: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സന്ദര്‍ലാന്‍ഡ് സെന്റ് ജോസഫ്സ് ദേവാലയത്തില്‍ സെപ്റ്റംബര്‍ 12നു (ശനി) ആഘോഷിക്കുന്നു.

തിരുനാളിനു മുന്നോടിയായി ഒമ്പതു ദിവസം നീണ്ടുനില്‍ക്കുന്ന നോവേനക്കു സെപ്റ്റംബര്‍ മൂന്നിന് സീറോ മലബാര്‍ ചാപ്ളെയിന്‍ കൊടി ഉയര്‍ത്തിയതോടെ തുടക്കമായി.

12നു (ശനി) രാവിലെ 10നു നടക്കുന്ന ആഘോഷമായ ദിവ്യബലിയില്‍ ബര്‍മിംഗ്ഹാം അതിരൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. സെബാസ്റ്യന്‍ നാമറ്റത്തില്‍ മുഖ്യകാര്‍മികത്വം വഹിക്കും. രൂപതയിലെ പത്തോളം വൈദികര്‍ സഹാകാര്‍മികരാകും. ഹെക്സം ആന്‍ഡ് ന്യൂകാസില്‍ രൂപത ബിഷപ് സീമസ് കന്നിംഗ് ഹാം തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്നു തിരുസ്വരൂപവും വഹിച്ച് ആഘോഷമായ പ്രദക്ഷിണം നടക്കും.

ഉച്ചകഴിഞ്ഞ് സെന്റ് ഐടന്‍സ് സ്കൂള്‍ ഹാളില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനം ഫാ. തോമസ് പാറടിയില്‍ എംഎസ്ടി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സന്ദര്‍ലാന്‍ഡ് മേയര്‍ മുഖ്യാഥിതിയായിരിക്കും. നോര്‍ത്ത് ഈസ്റിലെ വിവിധ പ്രദേശങ്ങളിലെ വൈദികരും മറ്റു പ്രമുഖ വ്യക്തിത്വങ്ങളും അണിചേരുന്ന സായാഹ്നത്തില്‍ ലെസ്റര്‍ മെലഡീസിന്റെ ഗാനമേളയും മലയാളി കാത്തലിക് കമ്യൂണിട്ടി അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാ പരിപാടിയും ഉണ്ടായിരിക്കും.

തോമസ് പാലക്കല്‍, സുനില്‍ ചാലുത്തറ, സന്തോഷ് തോമസ്, പ്രദീപ് തങ്കച്ചന്‍ തുടങ്ങിയവര പ്രസുദേന്തിമാരായ തിരുനാളിന് ഫാ. സജി തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പാരിഷ് കമ്മിറ്റി, തിരുനാള്‍ നോര്‍ത്ത് ഈസ്റിലെ മലയാളി സാംസ്കാരിക സംഗമമാക്കാനുള്ള ഒരുക്കത്തിലാണ്.

ദേവാലയത്തിന്റെ വിലാസം: സെന്റ് ജോസഫ്സ് ചര്‍ച്ച്, സന്ദര്‍ലാന്‍ഡ് ടഞ4 6ഒജ.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.