• Logo

Allied Publications

Europe
തിരുവോണദിനം കൂട്ടായ്മയുടെ ദിനമാക്കി വിയന്നയിലെ ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരി
Share
വിയന്ന: ചങ്ങനാശേരിയില്‍നിന്നു വിയന്നയില്‍ താമസിക്കുന്നവരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരിയിലെ (എഫ്ഒസി വിയന്ന) കുടുംബങ്ങള്‍ തിരുവോണ ദിനത്തില്‍ ഒരുമിച്ചുകൂടി ഓണാഘോഷം നടത്തി. പ്രസിഡന്റ് സെലവിച്ചന്‍ കൈലാത്ത് സ്വാഗതം ആശംസിച്ചു.

മുഖ്യാതിഥിയായി എത്തിയ ഫാ. തോമസ് മണലില്‍ നിലവിളക്ക് തെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്ത് ഓണസന്ദേശം നല്‍കി. അന്റോണ്‍ ടോം അവതാരകനായ സമ്മേളനത്തില്‍, ഷിബി നാല്‍പ്പതാംകളം, ടോം പുന്നൂരാന്‍, ചെറിയാച്ചന്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു. കേരളത്തിലെ സമകാലിക വിഷയങ്ങളെ, സാധാരണ ജീവിതവുമായി ബന്ധപ്പെടുത്തി സിറിയക് ചെറുകാട് കവിത അവതരിപ്പിച്ചു. ലീമി കളപ്പുരയ്ക്കല്‍ ഓണത്തിന്റെ പുരാണവും ഓണാഘോഷങ്ങളുടെ പ്രാധാന്യവും വിവരിക്കുന്ന ലഘുപ്രസംഗം നടത്തി. രസകരവും വിജ്ഞാനപ്രദവുമായ ചോദ്യങ്ങളുമായി ക്രിസ്റി കളപ്പുരയ്ക്കല്‍ പ്രശ്നോത്തരിക്ക് നേതൃത്വം നല്‍കി. സദസിനെ വിസ്മയിപ്പിച്ച് ജോയിസ് എറണാകേരിലും ജീന എറണാകേരിലും അവതരിപ്പിച്ച നൃത്തം സദസിന്റെ പ്രശംസ പിടിച്ചുപറ്റി. അംഗങ്ങള്‍തന്നെ പാകം ചെയ്തു കൊണ്ടുവന്ന ഓണസദ്യ കൂട്ടായ്മയിലെ സൌഹൃദയത്തിന്റെ അടയാളമായി. മാവേലിയായി വക്കച്ചന്‍ മുപ്പതില്‍ വേഷമിട്ടു.

ബോബന്‍ കളപ്പുരയ്ക്കലും ലില്ലികുട്ടി പെരുമ്പ്രാലും ചേര്‍ന്ന് പോയവര്‍ഷത്തെ റിപ്പോര്‍ട്ടും കണക്കുകളും അവതരിപ്പിച്ചു. ബിജു പാറക്കുഴിയില്‍ നന്ദി പറഞ്ഞു. കൂട്ടായ്മയിലെ പുതിയ കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പും നടന്നു. ജോഷിമോന്‍ എറണാകേരില്‍, സെബാസ്റ്യന്‍ പാത്തിക്കല്‍, ടോമിച്ചന്‍ പാറുകണ്ണില്‍, സിറിയക് ചെറുകാട്, ലിറ്റി കളപുരയ്ക്കല്‍, സെലി മുപ്പതില്‍, ജീന എറണാകേരില്‍, ലിജ ആന്റണി എന്നിവരാണ് പുതിയ അംഗങ്ങള്‍. ബോബന്‍ കളപുരയ്ക്കല്‍ എക്സ് ഒഫീഷ്യോ ആയി തുടരും.

റിപ്പോര്‍ട്ട്: ജോബി ആന്റണി

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.