• Logo

Allied Publications

Europe
ജര്‍മനിക്ക് കുടിയേറ്റം ആവശ്യമെന്ന് മുന്‍ ചാന്‍സലര്‍
Share
ബര്‍ലിന്‍: ജര്‍മനിക്ക് കുടിയേറ്റം ആവശ്യമാണെന്ന കാര്യം മറക്കേണ്ടന്ന് മുന്‍ ചാന്‍സലര്‍ ഗേര്‍ഹാര്‍ഡ് ഷ്രൊയ്ഡര്‍ ഓര്‍മിപ്പിച്ചു. ജര്‍മനിയിലെ സാമൂഹ്യവ്യവസ്ഥക്ക് വഴിച്ചുകൂടാന്‍ വയ്യാത്ത ഒരു ഘടകമാണ് രാജ്യത്തേയ്ക്കുള്ള കുടിയേറ്റമെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യ വ്യവസ്ഥയില്‍ ഉള്‍പ്പെടുന്ന പെന്‍ഷന്‍ ഫണ്ടും സമ്പദ്ഘടനയും കുടിയേറ്റത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നതെന്നും ഷ്രൊയ്ഡര്‍ കൂട്ടിച്ചേര്‍ത്തു.

വിദേശ കുടിയേറ്റത്തെ സംബന്ധിക്കുന്ന അജന്‍ഡ 2020 എന്ന പേരില്‍ പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍ വിശകലനം ചെയ്തു സംസാരിക്കവേയാണ് ഷ്രൊയ്ഡര്‍ മനസുതുറന്നത്.

ഷ്രൊയ്ഡറുടെ നിര്‍ദ്ദേശങ്ങള്‍ ജര്‍മന്‍ ജനത പരക്കെ സ്വാഗതം ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. വിദേശ കുടിയേറ്റ നിയമങ്ങളില്‍ സമൂലമായ മാറ്റം ആവശ്യമാണെന്നും വിദേശ രാജ്യങ്ങളില്‍ നിന്നും ആളുകളെ ജര്‍മനിയിലേക്ക് സ്വീകരിച്ച് കുടിയേറ്റം ശക്തിപ്പെടുത്തണമെന്നുമാണ് അജന്‍ഡ 2020 ല്‍ പ്രത്യേകം നിര്‍ദേശിക്കുന്നത്.

ജര്‍മനിയിലെ ജനസംഖ്യ ചുരുങ്ങുകയാണെന്ന സത്യം രാജ്യത്തെ ജനങ്ങള്‍ മനസിലാക്കണമെന്നും ഷ്രൊയ്ഡര്‍ പറഞ്ഞു.

യൂറോപ്പിലെ അഭയാര്‍ഥിപ്രശ്നത്തില്‍ ശക്തമായി പ്രതികരിച്ച ഷൊയ്ഡര്‍ കാലികമായി വര്‍ധിച്ചുവരുന്ന അഭയാര്‍ഥി പ്രശ്നത്തില്‍ ജര്‍മനി കൈക്കൊള്ളുന്നതുപോലെയുള്ള പോസിറ്റീവ് ചിന്താഗതി യൂറോപ്പിലെ മറ്റു രാജ്യങ്ങളും സ്വീകരിക്കണമെന്നും അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ഒ​രു​ക്കു​ന്ന ധ്യാ​നം വ്യാ​ഴാ​ഴ്ച മു​ത​ൽ.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ൺ​ലൈ​നാ​യി "പ​രി​ശു​ദ്ധാ​ത്മ അ​ഭി​ഷേ​ക
ഐ​റി​ഷ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​ക്കു മു​ൻ​പി​ൽ കു​ടി​യേ​റ്റ വി​രു​ദ്ധ പ്ര​തി​ഷേ​ധം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​ക്കു മു​ൻ​പി​ൽ പ്ര​തി​ഷേ​ധം.
വി​യ​ന്ന​യി​ൽ അ​ന്താ​രാ​ഷ്‌ട്ര വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച.
വി​യ​ന്ന: കാ​യി​ക പ്രേ​മി​ക​ൾ​ക്ക് ആ​വേ​ശം പ​ക​ർ​ന്ന് വി​യ​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​ന്താ​രാ​ഷ്ട്ര വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന
19 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം ഫാ. ​സ​ജി മ​ല​യി​ല്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു; യാ​ത്ര​യ​യ​പ്പ് 11ന് ​മാ​ഞ്ച​സ്റ്റ​റി​ല്‍.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ രൂ​പ​ത വി​കാ​രി ജ​ന​റ​ലും യു​കെ​യി​ലെ ക്‌​നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ ഗു​രു​വു​മാ​യ ഫാ.
ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള.
റോം: ​ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള ഔ​ദ്യോ​ഗി​ക​മാ​യി ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി.