• Logo

Allied Publications

Europe
ഹേവാര്‍ഡ്സ് ഹീത്ത് ഫ്രണ്ട്സ് ഫാമിലി ക്ളബിന്റെ ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ 12ന്
Share
ലണ്ടന്‍: ഹേവാര്‍ഡ്സ് ഹീത്ത് ഫ്രണ്ട്സ് ഫാമിലി ക്ളബിന്റെ ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ 12നു (ശനി) ഉച്ചകഴിഞ്ഞ് 1.30 മുതല്‍ ആരംഭിക്കും. വൈകുന്നേരം നാലിനു മാവേലിമന്നനു വരവേല്‍പ്പു നല്‍കും. തുടര്‍ന്നു ഹേവാര്‍ഡ്സ് ഹീത്ത് മെഥോഡിസ്റ് പള്ളി ഹാളില്‍ ആരംഭിക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഹണ്ടിംഗ്ടണ്‍ ഡിസ്ട്രിക് കൌണ്‍സിലറും യുവനേതാവുമായ ലീഡോ ജോര്‍ജ് നിര്‍വഹിക്കും. പ്രസിഡന്റ് ജിജോ അരയത്ത് അധ്യക്ഷത വഹിക്കും.

തുടര്‍ന്നു വിവിധ ഓണക്കളികളും കായിക മത്സരങ്ങളും അരങ്ങേറും. വൈകുന്നേരം അഞ്ചു മുതല്‍ ആരംഭിക്കുന്ന കലാസന്ധ്യയില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും തിരുവാതികളി, സമൂഹഗാനം, ഒപ്പന, ഭരതനാട്യം, സിനിമാറ്റിക് ഡാന്‍സ്, ക്ളാസിക്കല്‍ ഡാന്‍സ് തുടങ്ങിയ ആഘോഷ പരിപാടികള്‍ അരങ്ങേറും. ഗ്രേയ്സ് മെലോഡിയസ് ഹാംഷെയര്‍ അവതരിപ്പിക്കുന്ന ഗാനമേള ആഘോഷ പരിപാടികള്‍ മികവുറ്റതാക്കും.

തുടര്‍ന്നു മുസരീസ് ഹോട്ടല്‍ ഒരുക്കുന്ന ഓണസദ്യയോടുകൂടി പരിപാടികള്‍ സമാപിക്കും. ആഘോഷ പരിപാടികള്‍ക്കു മുന്‍കാല ഭാരവാഹികളായ സദാനന്ദന്‍ ദിവാകരന്‍, ഷൈന്‍ ജോസഫ്, രാജു ലൂക്കോസ്, ബേസില്‍ ബേബി, സജി ജോണ്‍, സാബു ജോണ്‍, വര്‍ഗീസ് ഇട്ടാര്‍, ദിനേശ്, ഗംഗാ പ്രസാദ്, ഷിബു മാത്യു, സണ്ണി ഇടത്തില്‍, അജിത്, ജിജോ ആന്‍ഡ്രൂസ്, ജെമ്മു കുര്യന്‍, അരുണ്‍ പീറ്റര്‍, ഏബ്രഹാം ജേക്കബ് തരകന്‍, ഉണ്ണി പറമ്പില്‍, ജോസ് സാമുവല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.