• Logo

Allied Publications

Europe
കാരുണ്യത്തിന്റെ കരസ്പര്‍ശവുമായി യുക്മ
Share
ലണ്ടന്‍: യുകെ മലയാളികളുടെ സാഹോദര്യത്തിന്റെ കൈത്താങ്ങ് യുക്മയിലൂടെ ഡിസാസ്റേഴ്സ് എമര്‍ജന്‍സി കമ്മിറ്റിയിലേക്കു(ഉഋഇ) കൈമാറി. ഓഗസ്റ് 24നു (തിങ്കള്‍) രാവിലെ 11നു ലണ്ടനിലെ ഡിഇസി ഓഫീസില്‍ നടന്ന പരിപാടിയില്‍ യുക്മ ഭാരവാഹികളായ ദേശിയ പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ട്, സെക്രട്ടറി സജിഷ് ടോം, വൈസ് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, സൌത്ത് വെസ്റ് റീജണ്‍ പ്രസിഡന്റ് സുജു ജോസഫ് എന്നിവര്‍ ഡിഇസി മുഖ്യ ചുമതലക്കാരിയായ ലിസ റോ ബിന്‍സനു ചെക്ക് കൈമാറി. ചടങ്ങില്‍ ഡിഇസിയുടെ മാര്‍ക്കറ്റിംഗ് ചുമതല നിര്‍വഹിക്കുന്ന മാത്യു വാര്‍നോക്ക്, ഫിനാന്‍സ് ചുമതലക്കാരനായ ആദില്‍ ഹുസൈനി, എമോണ്‍ സുതേര്‍ലാന്‍ഡ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് യുക്മയുടെ കര്‍മശേഷിക്കുള്ള പ്രശംസ പത്രം ഡിഇസിയുടെ ചീഫ് എക്സിക്യൂട്ടീവ് സലെഹ് സൈദു അയച്ചു നല്‍കി.

നേപ്പാളിനുവേണ്ടി യുക്മ അംഗ അസോസിയേഷനുകള്‍ സമാഹരിച്ച തുക ലോകത്തിലെ അറിയപ്പെടുന്ന സഹായസംഘമായ ബ്രിട്ടണിലെ ഡിസാസ്റേഴ്സ് എമര്‍ജന്‍സി കമ്മിറ്റിക്കാണു കൈമാറിയത്. അംഗ അസോസിയേഷനുകളുടെയും യുക്മ സ്നേഹികളുടെയും അകമഴിഞ്ഞ പ്രോത്സാഹനമാണു യുക്മയെ ഈ മഹത് കര്‍മത്തിന്റെ ഭാഗമാക്കിയത്. 12000 പൌണ്ട് സമാഹരിച്ചു കൊണ്ട് സുതാര്യമായി സംഘടനാശേഷിയുടെ ശക്തി തെളിയിക്കുകയും ചെയ്യാന്‍ കഴിഞ്ഞു എന്നതാണു മറ്റൊരു പ്രത്യേകത. യുകെയിലെ ഏഷ്യന്‍ വംശജരായ നിരവധി ആളുകള്‍ നയിക്കുന്ന സംഘടന സംവിധാനങ്ങള്‍ ഉണ്െടങ്കിലും ഇത്തരത്തില്‍ ഒരു അയല്‍ രാജ്യത്തിനുവേണ്ടി കൈകോര്‍ത്ത് ഇത്ര വലിയ ഒരു തുക കൈ മാറുന്നത് ഇത് ആദ്യമാണെന്നു ഡിസാസ്റേഴ്സ് എമര്‍ജന്‍സി വക്താവ് അറിയിച്ചു.

ഒരു ചാരിറ്റി സമാഹരണം നടത്തുന്ന ഏതൊരു പ്രസ്ഥാനവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പരിപാടിയുടെ സുതാര്യതയും സത്യസന്ധതയും ആണെന്നു സംശയം വേണ്ട. അതുമായി ബന്ധപ്പെട്ടു യുക്മ സമാഹരിക്കുന്ന തുക നേപ്പാളില്‍ കൃത്യമായി വിനിയോഗിക്കുകയും ചെയ്യുന്ന ആളുകളുമായി സഹകരിക്കുക എന്ന ആശയം മുമ്പോട്ടു വരികയും യുകെയില്‍ മാത്രമല്ല രാജ്യവ്യാപകമായി അറിയപ്പെടുന്ന ഡിഇസി (ഉശമെലൃെേ ലാലൃഴലിര്യ രീാാശലേേല) യുമായി ബന്ധപ്പെടുവാന്‍ ഉള്ള സാഹചര്യം ഉണ്ടാവുകയും ചെയ്തു.

ലിവര്‍പൂളില്‍ ലിംകയുടെ പ്രസിഡന്റ് തോമസ് ജോണ്‍ വാരിക്കാട്ട് യുക്മ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ടിനു കൈമാറിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ച ചാരിറ്റി സമാഹരണം പിന്നീട് യുക്മയുടെ വിവിധ അസോസിയേഷനുകള്‍ ഏറ്റെടുത്തു.

ഏറ്റവും കുടുതല്‍ തുക സമാഹരിച്ച റീജണുകളുടെയും അസോസിയേഷനുകള്‍ക്കും പുരസ്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് യുക്മ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ട് സെക്രട്ടറി സജിഷ് ടോമും അറിയിച്ചു. വരും ദിവസങ്ങളില്‍ യുക്മ നേപ്പാള്‍ ചാരിറ്റി കണക്കുകള്‍ സംഘടന വേദികളില്‍ അവതരിപ്പിക്കുമെന്ന് ട്രഷറര്‍ ഷാജി തോമസ് അറിയിച്ചു.

യുക്മയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വിജയമായി നേപ്പാള്‍ ചാരിറ്റി ധന ശേഖരണത്തിനു നേതൃത്വം നല്‍കിയ മുഴുവന്‍ അംഗ അസോസിയേഷനുകളേയും റീജണുകളെയും യുക്മ സ്നേഹികളെയും യുക്മ നാഷണല്‍ കമ്മിറ്റി നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: ജോണ്‍ അനീഷ്

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ