• Logo

Allied Publications

Europe
സ്വിറ്റ്സര്‍ലന്‍ഡില്‍ ഇന്ത്യന്‍ നഴ്സ് മാനഭംഗത്തിനിരയായ സംഭവത്തില്‍ പ്രതിഷേധം ഇരമ്പി
Share
ലുറ്റ്സേണ്‍: പൊതുവഴിയില്‍ ഇന്ത്യന്‍ നഴ്സ് മാനഭംഗത്തിനിരയായ സംഭവത്തില്‍ പ്രതിഷേധിക്കാനും ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനും ശനിയാഴ്ച നൂറുകണക്കിനു സ്വദേശികള്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ലുറ്റ് സേണില്‍ ഒത്തുകൂടി. സമൂഹത്തിലെ വിവിധ തലങ്ങളില്‍ നിന്നുമുള്ള സാമൂഹ്യപ്രവര്‍ത്തകരും വനിത സംഘടനാ പ്രവര്‍ത്തകരും സുമനസുകളും പ്രതിഷേധ പ്രകടനത്തില്‍ പങ്കുചേര്‍ന്നു. സാമൂഹ്യ പ്രവര്‍ത്തകനും മനുഷ്യസ്നേഹിയുമായ തെക്കെമുറിയില്‍ ജയിംസ് റീന ദമ്പതികളാണ് ഇന്ത്യന്‍ സമൂഹത്തില്‍നിന്നു പ്രതിഷേധത്തില്‍ പങ്കെടുത്തത്.

വൈകുന്നേരം അഞ്ചിനു ലുറ്റ്സേണ്‍സിറ്റിയില്‍നിന്നു തുടങ്ങിയ മൌനജാഥയില്‍ കാല്‍നടയായും സൈക്കിളിലും വീല്‍ചെയറിലും പ്രതിഷേധക്കാര്‍ പങ്കെടുത്തു.

യുവതിയോട് ഐക്യദാര്‍ഡ്യം പ്രകടപ്പിക്കാന്‍ (സോളിഡാരിറ്റി) അടയാളമായി തൂവെള്ള റിബണ്‍ പ്രതിഷേധക്കാര്‍ കൈകളില്‍ കെട്ടിയിരുന്നു. ഇന്ത്യന്‍ യുവതി മാനഭംഗം ചെയ്യപ്പെട്ട റൂസ് നദിക്കരയില്‍ പ്രതീക്ഷയുടെ അടയാളമായി ഒരു വൃക്ഷതൈ നട്ടു. ലുറ്റ് സേണ്‍ പോലീസ് തുടക്കം മുതല്‍ സൈക്കിളില്‍ പ്രകടനത്തിനു അകമ്പടി സേവിച്ചു.

ജൂലൈ 21നു വൈകുന്നേരമാണു കേസിനാസ്പദമായ സംഭവം. 26 വയസുള്ള യുവതി ജോലി കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്കു വരുമ്പോള്‍ പൊതുവഴിയില്‍വച്ച് ആക്രമിക്കപ്പെടുകയും തുടര്‍ന്ന് അടുത്തുള്ള എമ്മെന്‍ റുസ് നദീതീരത്തെ കുറ്റിക്കാട്ടില്‍ വച്ച് മാനഭംഗത്തിനിരയാകുകയുമായിരുന്നു. നട്ടെല്ലിനു മാരകമായ ക്ഷതം നേരിട്ട യുവതിയുടെ കഴുത്തിനു താഴോട്ട് പൂര്‍ണമായും തളര്‍ന്നതായി ആശുപത്രി അധികൃതരും പാരപ്ളേഗി വകുപ്പും സ്ഥിരീകരിച്ചു. യുവതി അംഗവൈകല്യം ഉള്ളവര്‍ക്കുവേണ്ടിയുള്ള സ്ഥാപനത്തില്‍ സേവനം ചെയ്തു വരികയായിരുന്നു.

കേസില്‍ ഇതുവരെയും അക്രമിയെ സംബന്ധിച്ച് പോലീസിനെ ഒരു വിവരവും ലഭ്യമായിട്ടില്ല. കൊടും ക്രൂരനായ പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് 7 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.