• Logo

Allied Publications

Europe
ഫോക്ക്ലാന്‍ഡ്സ് പ്രശ്നം പരിഹരിക്കാന്‍ യുകെയും അര്‍ജന്റീനയും ചര്‍ച്ച നടത്തണം: മാര്‍പാപ്പ
Share
വത്തിക്കാന്‍സിറ്റി: ഫോക്ക്ലാന്‍ഡ്സ് ദ്വീപിനെച്ചൊല്ലി യുകെയും അര്‍ജന്റീനയും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാന്‍ ഇരുപക്ഷവും ഉഭയകക്ഷി ചര്‍ച്ചയ്ക്കു തയാറാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വാക്കാല്‍ പറയുകയല്ല, ഈ സന്ദേശം ഉള്‍പ്പെടുന്ന സൈന്‍ ബോര്‍ഡ് പ്രദര്‍ശിപ്പിക്കുകയാണ് അര്‍ജന്റീനക്കാരനായ മാര്‍പാപ്പ ചെയ്തിരിക്കുന്നത്.

അര്‍ജന്റീനയില്‍ മാല്‍വിനാസ് എന്നറിയപ്പെടുന്ന ദ്വീപ് സമൂഹത്തെച്ചൊല്ലിയുള്ള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കാമ്പയിന്‍ നടത്തുന്ന ഗുസ്താവോ ഹോയോ ആണ് ഈ സൈന്‍ ബോര്‍ഡ് മാര്‍പാപ്പയ്ക്കു നല്‍കിയത്. അദ്ദേഹം അതുമായി ഫോട്ടോയ്ക്കു പോസ് ചെയ്യാന്‍ മടി കാണിച്ചതുമില്ല.

എന്നാല്‍, സൈന്‍ ബോര്‍ഡില്‍ എന്താണു എഴുതിയിരുന്നതെന്നു കാണാതെയാണ് മാര്‍പാപ്പ അതുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തതെന്നാണു വത്തിക്കാന്‍ അധികൃതരുടെ വിശദീകരണം.

1982ലാണ് ബ്രിട്ടീഷ് സൈന്യം ദ്വീപില്‍ അധിനിവേശം നടത്തിയ അര്‍ജന്റൈന്‍ സൈന്യത്തെ പരാജയപ്പെടുത്തി ഇവിടെ അധികാരം സ്ഥാപിച്ചത്. ദ്വീപിന്റെ പരമാധികാരം സംബന്ധിച്ച തര്‍ക്കം ഇപ്പോഴും തുടരുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.