• Logo

Allied Publications

Europe
പ്രൈഡ് ഓഫ് സെന്റ് ജോസഫ്സ് അവാര്‍ഡ് സമ്മാനിച്ചു 
Share
ചുങ്കപ്പാറ: പത്തനംതിട്ട ജില്ലയിലെ കുളത്തൂര്‍ സെന്റ് ജോസഫ് ഹൈസ്കൂളില്‍ നിന്ന് ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു.

സ്കൂളിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് എസ്എസ്എല്‍സി പരീക്ഷയില്‍ നൂറുശതമാനം വിജയം നേടിയത്. സ്കൂളിന്റെ ഇരുപത്തിയൊന്‍പതാമത് ബാച്ചിലെ പരീക്ഷയെഴുതിയ 52 കുട്ടികളും വിജയം നേടിയതോടെയാണു ഹൈസ്കൂളിന് അഭിമാനകരമായ നേട്ടം കൈവരിക്കാനായത്.

പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും (10) എ പ്ളസും ഓള്‍ റൌണ്ടറുമായ ടിറ്റി ജോസഫ് കുളത്തുങ്കല്‍ പ്രൈഡ് ഓഫ് സെന്റ് ജോസഫ്സ് അവാര്‍ഡും പ്രശംസാപത്രവും കാഷ് അവാര്‍ഡിനും അര്‍ഹയായി. ഒമ്പത് വിഷയങ്ങള്‍ക്ക് എ പ്ളസും ഒരു എയും നേടിയ സനിക  ജോസഫ് ചെമ്മരപ്പള്ളില്‍ ബ്രില്യന്‍സ് അവാര്‍ഡും പ്രശംസാപത്രവും കാഷ് അവാര്‍ഡിനും അര്‍ഹയായി. രാജു ഏബ്രഹാം എംഎല്‍എ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം രാജു ഏബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സ്കൂള്‍ ലോക്കല്‍ മാനേജര്‍ ഫാ. ആന്റണി നൈനാപറമ്പില്‍ അധ്യക്ഷത വഹിച്ചു. സ്റാഫ് സെക്രട്ടറി ഷാജി ജോസഫ് സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്തംഗം ജോസഫ് ജോണ്‍, പിടിഎ പ്രസിഡന്റ് പി.കെ. മധു, ജോസ് കുമ്പിളുവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.  ഹെഡ്മാസ്റര്‍ ജോബ് തോമസ് നന്ദി പറഞ്ഞു.

കുളത്തൂര്‍ ലിറ്റില്‍ ഫ്ളവര്‍ ഇടവകയുടെ കീഴില്‍ 1968 ല്‍ യുപി വിഭാഗത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച സെന്റ് ജോസഫ് സ്കൂള്‍, 2008 ല്‍ പരേതനായ കുമ്പിളുവേലില്‍ കെ.ഒ. ജോസഫിന്റെ അശ്രാന്ത പരിശ്രമത്താലാണ് 1983 ല്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഹൈസ്കൂളായി ഉയര്‍ത്തിയത്. തുടര്‍ന്നു 1993 മുതല്‍ കുമ്പിളുവേലില്‍ ജോസഫിന്റെ സ്മരണയ്ക്കായി നല്‍കിയിരുന്ന എന്‍ഡോവ്മെന്റാണ് നിലവില്‍ ജോസ് കുമ്പിളുവേലില്‍ ഏര്‍പ്പെടുത്തിയ പ്രൈഡ് ഓഫ് സെന്റ് ജോസഫ്സ് അവാര്‍ഡും ബ്രില്യന്‍സ് അവാര്‍ഡും.

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.