• Logo

Allied Publications

Europe
യുക്മ സൂപ്പര്‍ ഡാന്‍സര്‍ സെപ്റ്റംബര്‍ 19നു കവന്‍ട്രിയില്‍
Share
ലണ്ടന്‍: യുക്മ സൂപ്പര്‍ ഡാന്‍സര്‍ സീസണ്‍ ടു എന്ന് നാമകരണം ചെയ്തിരിക്കുന്ന നൃത്ത മത്സരം സെപ്റ്റംബര്‍ 19നു കവന്‍ട്രി കേരള കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ കവന്‍ട്രിയില്‍ നടക്കും.

കവന്‍ട്രിയിലെ വില്ലെന്‍ ഹാളില്‍ സോഷ്യല്‍ ക്ളബില്‍ ആണു മത്സരം. കവന്‍ട്രി കേരള കമ്യൂണിറ്റി ആതിഥേയത്വം ഏറ്റെടുക്കുന്ന സൂപ്പര്‍ ഡാന്‍സര്‍, യുകെ നര്‍ത്തകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു.

മിഡ്ലാന്‍ഡ്സിലെ ഏകദേശം 400 ഓളം കുടുംബങ്ങളുടെ കൂട്ടായ്മയാണു കവന്‍ട്രി കേരള കമ്യൂണിറ്റി. മുമ്പ് യുക്മ ഫെസ്റും ഏറ്റെടുത്തു വിജയിപ്പിച്ച കവന്‍ട്രി കേരള കമ്യൂണിറ്റി ഡാന്‍സ് മത്സരം വിജയിപ്പിക്കുന്നതിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. യുക്മയിലെ അംഗ സംഘടനകളിലെ പ്രതിഭകള്‍ക്കായി നടത്തുന്ന മല്‍സരത്തില്‍ സബ്ജൂണിയര്‍ (8 മുതല്‍ 13 വയസിനു താഴെ), ജൂണിയര്‍ (13 മുതല്‍ 18 വയസു വരെ) എന്നീ വിഭാഗങ്ങളിലായി സെമിക്ളാസിക്കല്‍ ഡാന്‍സ് സിംഗിള്‍, സിനിമാറ്റിക് ഡാന്‍സ് സിംഗിള്‍, സിനിമാറ്റിക് ഡാന്‍സ് ഗ്രൂപ്പ് എന്നീ ഇനങ്ങളിലായിരിക്കും മത്സരം.

സബ് ജൂണിയര്‍, ജൂണിയര്‍, ഇരു വിഭാഗത്തിലും ടീം എന്നീ വിഭാഗങ്ങളില്‍ വിജയികള്‍ ആകുന്നവര്‍ക്ക് യഥാക്രമം ബാലനാട്യ രത്ന, യുവനാട്യരത്ന, ടീം നാട്യരത്ന എന്നീ പുരസ്കാരങ്ങള്‍ക്കൊപ്പം കാഷ് അവാര്‍ഡും ലഭിക്കും.

സബ് ജൂണിയര്‍ വിഭാഗത്തിലെ ക്ളാസിക്കല്‍ ഡാന്‍സ് സിംഗിള്‍ ആണ് ആദ്യ മത്സര ഇനം. മത്സരാര്‍ഥികളുടെ പ്രായം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ്, യുക്മയിലെ അംഗത്വം സംബന്ധിച്ച സാക്ഷ്യപത്രം എന്നിവ ആവശ്യപ്പെടുന്ന പക്ഷം മത്സരാര്‍ഥികള്‍ ഹാജരാക്കേണ്ടതാണ്.

ഈ വര്‍ഷത്തെ സൂപ്പര്‍ ഡാന്‍സര്‍ മത്സരങ്ങള്‍ ദേശിയ വൈസ് പ്രസിഡന്റ് ബീന സെന്‍സിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണു നടക്കുന്നത്. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനു പുതിയ സംഘാടക സമിതിയെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ഫ്രാന്‍ സിസ് മാത്യു (ചെയര്‍മാന്‍), ബീന സെന്‍സ് (കോഓര്‍ഡിനേറ്റര്‍), സജീഷ് ടോം ബീന സെന്‍സ് (പ്രോഗ്രാം കമ്മിറ്റി), ഫ്രാന്‍സിസ് മാത്യു, മാമ്മന്‍ ഫിലിപ്പ് (ഫിനാന്‍സ്), ഷാജി തോമസ്, ആന്‍സി ജോയ്, സുരേഷ് കുമാര്‍ ലിയോ ഇമ്മാനുവല്‍ (രജിസ്ട്രേഷന്‍), കെ.പി. വിജി, അനീഷ് ജോണ്‍ (പബ്ളിസിറ്റി), ബിജു പന്നി വേലില്‍, തോമസ് മാറാട്ട്കളം, ബിനു മാത്യു (അവാര്‍ഡ് കമ്മിറ്റി), സുനില്‍ രാജന്‍, സന്തോഷ് തോമസ്, അജയ് പെരുംപാലത്ത് (ഓഫീസ്), സുരേഷ് കുമാര്‍, പോള്‍സണ്‍ മാത്യു, ദീപേഷ് സ്കറിയ (ഫുഡ്), ജയകുമാര്‍ നായര്‍, ബാബു ഏബ്രഹാം, ഡിക്സ് ജോര്‍ജ്, അനീഷ് ജോണ്‍ (സ്റേജ്), ഫ്രാന്‍സിസ് മാത്യു, സജീഷ് ടോം, ബീന സെന്‍സ് (അപ്പീല്‍) എന്നിവരെ തെരഞ്ഞെടുത്തു.

വേദിയുടെ വിലാസം: ണശഹഹലിവമഹഹ ടീരശമഹ ഇഹൌയ (ഇീ്ലിൃ്യ), ഞീയശി ഒീീറ ഞീമറ, ഇീ്ലിൃ്യ ണമൃംശരസവെശൃല ഇഢ3 3ആആ.

മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ വു://റീര.ഴീീഴഹല.രീാ/ളീൃാ/റ/1്യഃഥ്യഥീജകീൃവഎബ9ുആറ8ടഇജഏജവട്്ഋ7ആചഷടഹഅഎങഛങളഘഥ/്ശലംളീൃാ എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്ത് എത്രയും വേഗം രജിസ്റര്‍ ചെയ്യണമെന്നു യുക്മ നാഷണല്‍ സെക്രട്ടറി സജിഷ് ടോം അറിയിച്ചു.

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.