• Logo

Allied Publications

Europe
ഓസ്ട്രിയയില്‍ മെഡിസിനു പ്രവേശനത്തിന് 14,041 പേര്‍ പരിക്ഷ എഴുതി
Share
വിയന്ന: ഓസ്ട്രിയയിലെ മെഡിസിന്‍ എന്‍ട്രന്‍സിന് 14041 അപേക്ഷകര്‍ അപേക്ഷ നല്‍കി. ആകെ 1560 സീറ്റുകളാണു രാജ്യത്തെ നാലു യൂണിവേഴ്സിറ്റികളിലായി ഒഴിവുള്ളത്. ജൂലൈ ആദ്യവാരം നടന്ന പ്രവേശന പരീക്ഷയില്‍ ഒരു സീറ്റില്‍ 10 പേര്‍ എന്ന കണക്കിലാണ് പരീക്ഷ എഴുതിയത്. ആകെയുള്ള 1560 സീറ്റുകളിലേക്ക് 14041 അപേക്ഷകരാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്.

ഈ വര്‍ഷത്തെ അപേക്ഷകരുടെ എണ്ണം 2014 നേക്കാള്‍ 11 ശതമാനം കൂടുതലാണ്. വിയന്ന മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ 740 സീറ്റുകളിലേക്ക് 6,912 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇന്‍സ്ബ്രൂക്കില്‍ 400 സീറ്റുകളിലേക്ക് 3493 പേരും ഗ്രാസില്‍ 360 സീറ്റിലേക്ക് 3039 പേരും ലിന്‍സില്‍ ആകെയുള്ള 60 സീറ്റിലേക്ക് 597 പേരും പ്രവേശന പരീക്ഷയെഴുതി.

രാജ്യത്ത് ആകെയുള്ള 1560 സീറ്റുകളില്‍ 75 ശതമാനം സീറ്റുകള്‍ ഓസ്ട്രിയന്‍ വിദ്യാര്‍ഥികള്‍ക്കും 20 ശതമാനം യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ളവര്‍ക്കും 5 ശതമാനം യൂറോപ്യന്‍ ഇക്കണോമിക് ഏരിയ, നോര്‍വേ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണു സംവരണം ചെയ്തിരിക്കുന്നത്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ