• Logo

Allied Publications

Europe
സൌത്തെന്റില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഓഗസ്റ് രണ്ടിന്
Share
ലണ്ടന്‍: സൌത്തെന്റില്‍ ആണ്ടുതോറും നടത്തിവരുന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സെന്റ് ജോണ്‍ ഫിഷര്‍ ദേവാലയത്തില്‍ ഈ വര്‍ഷവും ഭക്ത്യാദരപൂര്‍വം ആഘോഷിക്കുന്നു. ഓഗസ്റ് രണ്ടിനു (ഞായര്‍) ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ രാത്രി എട്ടു വരെ നീളുന്ന ആഘോഷങ്ങള്‍ക്ക് സീറോ മലബാര്‍ ബ്രെന്റ്വുഡ് രൂപത ചാപ്ളെയിന്‍ ഫാ. ജോസ് അന്ത്യാകുളം ഉച്ചകഴിഞ്ഞ് 2.30 നു കൊടിയേറ്റു നിര്‍വഹിക്കുന്നതോടെ തുടക്കം കുറിക്കും. തുടര്‍ന്നു ഫാ. ഫിലിപ്പ് പന്തന്മാക്കലിന്റെ നേതൃത്വത്തില്‍ ആഘോഷമായ റാസ കുര്‍ബാനയും ലദീഞ്ഞും പ്രദിക്ഷണവും നടക്കും.

തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം ഇടവകയിലെ മാതൃജ്യോതി, പിതൃവേദി എന്നിവയുടെ നേതൃത്വത്തില്‍ ഇടവകകളിലെ കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അരങ്ങേറും. തുടര്‍ന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കും.

വിശുദ്ധ അല്‍ഫോന്‍സാമ്മ വഴി ദൈവം നമുക്കു തന്ന അനുഗ്രഹങ്ങള്‍ക്ക് നന്ദിയോടെ ഓര്‍ക്കുവാനും തിരുനാള്‍ തിരുക്കര്‍മങ്ങളില്‍ പങ്കുകൊണ്ട് കൂടുതല്‍ അനുഗ്രഹങ്ങള്‍ പ്രപിക്കുവാനുമായി തിരുനാളഘോഷങ്ങളിലേക്ക് എല്ലാ ഭക്ത വിശ്വാസികളെയും സൌത്തെന്റിലേക്ക് സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ ബ്രെന്റ് വുഡ് രൂപത ചാപ്ളെയിന്‍ ഫാ. ജോസ് അന്ത്യാകുളം അറിയിച്ചു.

തിരുനാളിനോടനുബന്ധിച്ച് കഴുന്നുകള്‍ എഴുന്നുള്ളിക്കുന്നതിനുള്ള സൌകര്യം ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: പ്രദീപ് കുരുവിള, ജോമിനി ഷയ്ജോ (ട്രസ്റിമാര്‍) 07861373471.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.