• Logo

Allied Publications

Europe
ആഗോള താപന സിദ്ധാന്തത്തിന് ഒരു തിരിച്ചടി കൂടി; ആര്‍ട്ടിക് സമുദ്രത്തില്‍ മഞ്ഞിന്റെ അളവ് കൂടുന്നു
Share
ലിങ്കണ്‍ സീ (ഗ്രീന്‍ലന്‍ഡ്): ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞിന്റെ അളവ് മൂന്നിരട്ടിയായി വര്‍ധിച്ചതായി പഠന റിപ്പോര്‍ട്ട്. 2013ലെ വേനല്‍ക്കാലത്ത് അസാധാരണമായി തണുപ്പു കൂടിയതാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ആഗോള താപന സിദ്ധാന്തത്തിനേറ്റ മറ്റൊരു തിരിച്ചടിയായാണ് ഈ കണ്ടെത്തല്‍ വിശേഷിപ്പിക്കപ്പെടുന്നത്. വേനല്‍ക്കാലത്തെ താപനിലയിലെ മാറ്റം മഞ്ഞിന്റെ അളവിനെ സ്വാധീനിക്കുന്നതായാണ് പഠനത്തിലെ പ്രധാന കണ്ടത്തെല്‍.

എന്നാല്‍, വരുന്ന 10 വര്‍ഷംകൊണ്ട് കാലാവസ്ഥാ മാറ്റം കാരണം മഞ്ഞുരുക്കം വര്‍ധിക്കുമെന്ന വാദത്തില്‍ ശാസ്ത്രജ്ഞര്‍ ഉറച്ചു നില്‍ക്കുകയാണ്. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ ചൂട് വര്‍ധിച്ചത് ആര്‍ട്ടിക് പ്രദേശത്താണെന്നും ഇവര്‍ പറയുന്നു.

സമുദ്രത്തിലെ ഐസിന്റെ മാറ്റത്തെക്കുറിച്ച് പഠിക്കാനാണ് പുതിയ പഠനം നടത്തിയത്. അഞ്ചുവര്‍ഷത്തെ യൂറോപ്പിന്റെ ക്രയോസാറ്റ് ഉപഗ്രഹം പുറത്തുവിട്ട വിവരങ്ങള്‍ പഠനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

പുതിയ വിവരങ്ങളടങ്ങിയ പഠനം നേച്ചര്‍ ജിയോസയന്‍സ് ജേണലിലാണ് പ്രസിദ്ധീകരിച്ചത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.