• Logo

Allied Publications

Europe
സ്വിറ്റ്സര്‍ലന്‍ഡിലും അത്യുഷ്ണം പിടിമുറുക്കി
Share
സൂറിച്ച്: ശീതകാലാവസ്ഥയുള്ള സ്വിറ്റ്സര്‍ലന്‍ഡിലും ഈ വര്‍ഷം വേനലില്‍ അത്യുഷ്ണം പിടി മുറുക്കി. ഈ വര്‍ഷത്തെ ഏറ്റവും കൂടിയ താപനില 39.7 ഡിഗ്രി സെല്‍ഷ്യസ് ജനീവയില്‍ രേഖപ്പെടുത്തി.

2013 ഓഗസ്റ് 11ല്‍ രേഖപ്പെടുത്തിയ 41.5 ഡിഗ്രി സെല്‍ഷ്യസ് ആണ് സ്വിസിലെ എക്കാലത്തെയും കൂടിയ ചൂട്. പതിവിനു വിപരീതമായി ഈ വര്‍ഷം നീണ്ടു നില്‍ക്കുന്ന ഉഷ്ണമാണ് പ്രകടമാകുന്നത്. പച്ച പരവതാനി വിരിച്ച സ്വിസ് പുല്‍ത്തകിടികള്‍ ഉണങ്ങി വരണ്ടു തുടങ്ങി. തീപിടിത്തം തടയുന്നതിനു മുന്‍കരുതലായി പല ജില്ലകളിലും സാമൂഹ്യവനങ്ങളില്‍ തീകൂട്ടലും ബാര്‍ബിക്യുവും നിരോധിച്ചിട്ടുണ്ട്.

എണ്‍പതുകളില്‍ കാറുകളില്‍ പോലും എയര്‍ കണ്ടീഷന്‍ അനാവശ്യമെന്നു പറഞ്ഞിരുന്ന സ്വിസ് ജനത പുതിയ ചിന്താമാറ്റം പ്രകടമാക്കുന്നു. ഫാനുകള്‍ കടകളില്‍ കിട്ടാനില്ലാത്ത അവസ്ഥ ഇതു തെളിയിക്കുന്നു. ഇപ്പോഴും എയര്‍ കണ്ടീഷന്‍ ഇല്ലാത്ത വീടുകളാണു സ്വിറ്റ്സര്‍ലന്‍ഡിലുള്ളത്.

ഈ വര്‍ഷം 26 പേര്‍ തടാകങ്ങളിലും പുഴയിലും സ്നാനത്തിനിറങ്ങി മരിച്ചതായി ഗവണ്‍മെന്റ് വക്താവ് അറിയിച്ചു. ഇതില്‍ മൂന്നിലൊന്നും വിദേശീയരാണ്. കഴിഞ്ഞ ദിസങ്ങളില്‍ മരിച്ച രണ്ട് മലയാളി വിദ്യാര്‍ഥികളുടെ വേര്‍പാട് മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തിയിരുന്നു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.