• Logo

Allied Publications

Europe
ജ്വാല ഇമാഗസിന്‍ ജൂലൈ ലക്കം പുറത്തിറങ്ങി
Share
ലണ്ടന്‍: യുക്മ സാംസ്കാരിക വേദിയുടെ സാഹിത്യ പ്രസിദ്ധീകരണം ജ്വാല ഇ മാഗസിന്‍ ജൂലൈ ലക്കം പുറത്തിറങ്ങി.

ജൂലൈ 10നു പുറത്തിറങ്ങിയ മാഗസിന്‍, യുക്മ സാംസ്കാരിക വേദിയുടെ പ്രവര്‍ത്തനം കൂടുതല്‍ ജനങ്ങളില്‍ എത്തിക്കുവാന്‍ വേണ്ടി തുടങ്ങിയ മാസികയാണ് ജ്വാല. നാടിന്റെ സംസ്കാരം നിലനിര്‍ത്തുവാന്‍ വേണ്ടി സാംസ്കാരിക വേദി നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ യുക്മക്ക് എന്നും ഒരുമുതല്‍കൂട്ടാണ്. മാസികയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന റജി നന്തികാട്ടിനെ യുക്മ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് കവളക്കാട്ട് അഭിനന്ദിച്ചു.

യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ എല്ലാ മാസവും പ്രസിദ്ധികരിക്കുന്ന 'ജ്വാല' ഇ മാഗസിന്‍ കൂടുതല്‍ പുതുമ നിറഞ്ഞ ഉള്ളടക്കവുമായി ജൂലൈ ലക്കം പുറത്തിറങ്ങിയിരിക്കുന്നത്. നിരവധി കവിതകളും, കഥകളും, യാത്ര വിവരണങ്ങളും അടക്കമുള്ള സാഹിത്യസൃഷ്ടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഉന്നതമായ ഭാഷ ശൈലിയിലൂടെ വായനയെ ഗൌരവമായി കാണുന്ന വായനക്കാര്‍ക്കും വേണ്ടിയുള്ള യുക്മ പ്രസിദ്ധീകരമായി മാറിയിരിക്കുന്നു ജ്വാല.

അശോക് സധന്‍ എഴുതിയ കവിത, പങ്കു ജോബി, വി.കെ. അശോകന്‍, സിസിലി ജോര്‍ജ്, റാം ജി പട്ടേപ്പാടം, സിമി കുറ്റിക്കാട്ട് തുടങ്ങിയ പ്രതിഭകളുടെ കഥകള്‍ ഇത്തവണത്തെ പ്രത്യേകതയാണ്. മനക്കരുത്തിന്റെ വിജയം പരിചയപ്പെടുത്തിയ ടി.പി. നിസാറിന്റെ പുസ്തക പരിചയപ്പെടുത്തല്‍ വളരെ പുതുമ പുലര്‍ത്തുന്നു. അറിയപ്പെടുന്ന ബ്ളോഗറായ മുരളി മുകുന്ദന്റെ യാത്രാവിവരണവും തിക്കുറിശി സുകുമാരന്‍ നായരുടെ അഭിനയ സൌകുമാര്യത്തിന്റെ കഥയെ ലേഖനമാക്കിയ രാജന്‍ വി. പൊഴിയൂരും അഭിനന്ദനം അര്‍ഹിക്കുന്നു.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും സര്‍ഗാന്മകമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി എല്ലാ മാസവും 10ന് പ്രസിദ്ധീകരിക്കുന്ന 'ജ്വാല' ഇ മാഗസിനിലേക്ക് എല്ലാവരുടെയും വ്യത്യസ്തതയാര്‍ന്ന കൃതികള്‍ ഷംമഹമലാമഴമ്വശില@ഴാമശഹ.രീാ എന്ന വിലാസത്തില്‍ അയയ്ക്കാവുന്നതാണെന്ന് യുക്മ സാംസ്കാരിക വേദി ജനറല്‍ കണ്‍വീനര്‍ സി.എ. ജോസഫ് അറിയിച്ചു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.