• Logo

Allied Publications

Europe
ഗ്ളോസ്റര്‍ സീറോ മലബാര്‍ കാത്തലിക് ഇടവകയിലെ തിരുനാള്‍ ഭക്തി സാന്ദ്രമായി
Share
ലണ്ടന്‍: പരിശുദ്ധ കന്യകാമറിയത്തിന്റേയും മാര്‍ തോമാ ശ്ളീഹായുടേയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും തിരുനാളുകള്‍ സംയുക്തമായി ജൂലൈ അഞ്ചിനു ഗ്ളോസ്റര്‍ഷയര്‍ മാറ്റ്സണിലെ വിശുദ്ധ അഗസ്തീനോസിന്റെ ദേവാലയത്തില്‍ ഭക്ത്യാദരപൂര്‍വം ആഘോഷിച്ചു.

ഉച്ചകഴിഞ്ഞ് 1.30നു മാറ്റ്സണ്‍ സെന്റ് അഗസ്റിന്‍ പള്ളി വികാരി ഫാ. റിച്ചാര്‍ഡ് ബാര്‍ട്ടന്‍ പതാക ഉയര്‍ത്തിയതോടെ തുടക്കം കുറിച്ചു. തുടര്‍ന്നു നടന്ന തിരുനാള്‍ പ്രസുദേന്തി വാഴിക്കലിനുശേഷം നടന്ന തിരുനാള്‍ റാസ കുര്‍ബാനക്ക് ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജിജോ ഇണ്ടിപറമ്പില്‍ സിഎസ്ടി, ഫാ. സിറിള്‍ ഇടമന എസ്ഡിബി, ഫാ. സഖറിയാസ് കാഞ്ഞൂപറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഫാ ജിജോ ഇണ്ടിപറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കി. ഗ്ളോസ്റര്‍ ചര്‍ച്ച് ക്വയറിലെ ഗായകരായ സോണി ജോസഫ്, റിനി റോസ്, ബില്‍ജി ലോറന്‍സ്, ജൂബി സന്തോഷ്, സില്‍വിയ ബെന്നി, വിനയ ജോജി, സജി വര്‍ഗീസ്, ബിനുമോന്‍ കുര്യാക്കോസ് എന്നിവരുടെ ഗാനാലാപനം തിരുനാള്‍ കര്‍മ്മങ്ങള്‍ ഭക്തി സാന്ദ്രമാക്കി.

തുടര്‍ന്നു പരിശുദ്ധ കന്യാക മറിയത്തിന്റെയും മാര്‍ തോമാ ശ്ളീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുസ്വരൂപങ്ങളുമേന്തി ആഘോഷഷമായ പ്രദക്ഷിണം നടന്നു. തിരുനാളിനോടനുബന്ധിച്ചു കഴുന്നു എടുക്കുവാനും നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിക്കുന്നതിനും സൌകര്യം ഒരുക്കിയിരുന്നു. ഗ്ളോസസ്റര്‍ മലയാളി സമൂഹത്തിലെ നാലും അതില്‍ കൂടുതലും മക്കളുള്ള ദമ്പതികളെ ആദരിക്കുന്ന ചടങ്ങും നടന്നു. സ്വിന്‍ഡന്‍ സ്റാര്‍സിന്റെ ചെണ്ടമേളവും ഫുഡ്സ്റാളും പ്രവര്‍ത്തിച്ചു.

പ്രവാസി മലയാളികളുടെ വിശ്വാസ പൈതൃകവും കൂട്ടായ്മ ജീവിതവും ഊട്ടി ഉറപ്പിക്കുന്നതിനും സഭാത്മക ജീവിതം ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു സുവര്‍ണാവസരമായി ഈ തിരുനാള്‍ ദിനം ഒരുക്കിയതില്‍ ഫാ. സിറിള്‍ ജോണ്‍ ഇടമനയും കൈക്കാരന്‍മാരായ ഫിലിപ്പ് കണ്േടാത്തും സജി മാത്യുവും സംയുക്തമായി മാറ്റ്സണ്‍ സെന്റ് അഗസ്റിന്‍ പള്ളി വികാരി ഫാ. റിച്ചാര്‍ഡ് ബാര്‍ട്ടനോടും അടുത്ത ഇടവകകളായ ചെല്‍റ്റനം, സ്വിണ്ടന്‍, വൂസ്റര്‍ എന്നിവിടങ്ങളില്‍ നിന്നു വന്നവരോടും ഗ്ളോസ്റര്‍ മലയാളി ക്രിസ്ത്യന്‍ സമൂഹത്തിനുള്ള നന്ദി അറിയിച്ചു. കമ്മിറ്റി അംഗങ്ങളായ ബെന്നി ഉലഹന്നാന്‍, രാജേഷ് മാത്യൂ, ജോജി കുരുവിള, ജോജി തോമസ്, ജോബി ഫ്രാന്‍സിസ്, മനോജ് ജേക്കബ്, ജയ്സണ്‍ ബോസ്, ബേബി ജോര്‍ജ് എന്നിവര്‍ തിരുനാളിന്റെ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അജിമോന്‍ ഇടക്കര

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.