• Logo

Allied Publications

Europe
പിഎംഎഫ് ഇന്ത്യ റീജണിനു പുതിയ ഭാരവാഹികള്‍
Share
വിയന്ന: പ്രമുഖ അന്താരാഷ്ട്ര മലയാളിസംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്റെ ഇന്ത്യാ റീജണ്‍ പ്രസിഡന്റായി ഡോ. ജബമലൈ വിനാഞ്ച്യറച്ചിയും സെക്രട്ടറിയായി ഉമേഷ് കൃഷ്ണന്‍കുട്ടി മേനോനും തെരഞ്ഞെടുക്കപ്പെട്ടതായി ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അറിയിച്ചു. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണു തെരഞ്ഞെടുപ്പു നടന്നത്.

സംഘാടകനും വാഗ്മിയും സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകനും സാഹിത്യകാരനുമാണു ഡോ. ജബമലൈ വിനാഞ്ച്യറച്ചി. എക്സ്പീരിയന്‍സ് ഫൌണ്േടഷന്റെ ചെയര്‍മാനായ വിനാഞ്ച്യറച്ചി, യുണൈറ്റഡ് നേഷന്‍സിന്റെ വിയന്നയിലുള്ള ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനില്‍ (ഡചകഉഛ) 30 വര്‍ഷം പ്രവര്‍ത്തിച്ചിരുന്നു. വിരമിക്കുന്ന സമയത്ത് യുണിഡോയിലെ ഡയറക്ടര്‍ ജനറലിന്റെ പ്രിന്‍സിപ്പല്‍ അഡ്വൈസര്‍ ആയിരുന്നു. തുടര്‍ന്നു യൂണിവേഴ്സിറ്റി ഓഫ് മലയ, ക്വലാലംപൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ ഗവേഷണ സംഘാംഗമായി പ്രവര്‍ത്തിച്ചു. തിരുവനന്തപുരത്തെ കാര്‍ഡിനല്‍ ക്ളീമിസ് സ്കൂള്‍ ഓഫ് മാനേജ്മെന്റിന്റെ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എം.എ, എംഫില്‍, ഡിഎച്ച്എഡ്, പിഎച്ച്ഡി എന്നീ ഉന്നതബിരുദങ്ങള്‍ ഉള്ള വിനാഞ്ച്യറച്ചി ധാരാളം ജേണല്‍ ആര്‍ട്ടിക്കിളുകള്‍, റിപ്പോര്‍ട്ടുകള്‍, ബുക്കുകള്‍ എന്നിവ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കഴിവുകളെ മാനിച്ച് ട്രിച്ചിയിലുള്ള സെന്റ് ജോസഫ് കോളജ് രാജാ സര്‍ അണ്ണാമലൈ ചെട്ടിയാര്‍ ഗോള്‍ഡ് മെഡല്‍, മികവുറ്റ പ്രവര്‍ത്തനത്തിനു യുണിഡോ ഡയറക്ടര്‍ ജനറലിന്റെ അവാര്‍ഡുകള്‍ തുടങ്ങിയ നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

ഉമേഷ് കൃഷ്ണന്‍കുട്ടി മേനോന്‍ പ്രമുഖ സംഘാടകനും വാഗ്മിയും സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകനുമാണ്. ഗുജറാത്ത് യൂണിവേഴ്സിറ്റിയില്‍നിന്നു കൊമേഴ്സില്‍ ബിരുദാനന്തരബിരുദവും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. എന്റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്റ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ സീനിയര്‍ ഫാക്കല്‍റ്റി മെംബര്‍, യുണിഡോയുടെ ഇന്ത്യയിലെ ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്റ്

എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളിലും പാശ്ചാത്യരാജ്യങ്ങളിലും നിരവധി പ്രോജക്ടുകള്‍ അദ്ദേഹം എറ്റെടുത്തു നടത്തിയിട്ടുണ്ട്. അഞ്ചോളം ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ ഉമേഷിനു കഴിയും. നല്ലൊരു സംഘാടകന്‍ കൂടിയായ അദ്ദേഹം ഇതിനോടകം പല സംഘടനകളുടെയും ഉന്നത സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഡോ. ജബമലൈ വിനാഞ്ച്യറച്ചിയും ഉമേഷ് കൃഷ്ണന്‍കുട്ടി മേനോനും ഈ സ്ഥാനങ്ങള്‍ക്ക് യോഗ്യരാണെന്നും ഇവരില്‍ക്കൂടി സംഘടനയ്ക്ക് ഇന്ത്യയില്‍ വളരാന്‍ സാധിക്കുമെന്നും ഇവരെ അനുമോദിക്കുന്നതായും പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.