• Logo

Allied Publications

Europe
ഇന്ത്യന്‍ എയര്‍ടെല്‍ മൊബൈല്‍ കമ്പനി ലോകത്തില്‍ മൂന്നാം സ്ഥാനത്ത്
Share
ഫ്രാങ്ക്ഫര്‍ട്ട്ഡല്‍ഹി: 303 മില്യണ്‍ ഉപയോക്താക്കളുമായി ഇന്ത്യക്കാരന്‍ സുനില്‍ മിത്തലിന്റെ ഉടമസ്ഥതയിലുള്ള ഭാരതി എയര്‍ടെല്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ മൊബൈല്‍ ടെലിഫോണ്‍ കമ്പനിയും ഓപ്പറേറ്റര്‍ സ്ഥാനവും നേടി.

ഇന്ത്യ, ബംഗ്ളാദേശ്, ശ്രീലങ്ക, ആഫ്രിക്ക, ഗള്‍ഫ് എന്നിങ്ങനെ ഇരുപതോളം രാജ്യങ്ങളില്‍ എയര്‍ടെല്‍ സര്‍വീസ് ലഭ്യമാണ്. വേള്‍ഡ് സെല്ലുലര്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് ലോകത്തെ മൂന്നാമത്തെ മൊബൈല്‍ ഓപ്പറേറ്ററായി എയര്‍ടെല്ലിനെ തെരഞ്ഞെടുത്തത്. 627.27 മില്യണ്‍ ഉപയോക്താക്കളുമായി ചൈന മൊബൈലാണ് ഒന്നാം സ്ഥാനത്തുള്ളത്. 403.08 മില്യണ്‍ ഉപഭോക്താക്കളുമായി വൊഡാഫോണ്‍ ഗ്രൂപ്പ് ഓഫ് യുകെ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. ചൈന യൂണികോ, അമേരിക്ക മോവില്‍ എന്നിവയാണ് മറ്റു സ്ഥാനങ്ങളിലുള്ള മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍.

എയര്‍ടെല്ലിന്റെ ബിസിനസ് യാത്രയില്‍ ഏറ്റവും വലിയ നാഴികക്കല്ലാണ് ഈ അംഗീകാരമെന്നു ചെയര്‍മാന്‍ സുനില്‍ മിത്തല്‍ പറഞ്ഞു. ടുജി, ത്രീജി, ഫോര്‍ജി സര്‍വീസുകള്‍ എയര്‍ടെല്‍ മൊബൈല്‍ കമ്പനി നല്‍കുന്നു. എയര്‍ടെല്‍ ആഫ്രിക്കയിലെ ഏറ്റവും വലിയ മൊബൈല്‍ കമ്പനിയും ബംഗ്ളാദേശിലെ ഏറ്റവും വളര്‍ച്ചയുള്ള മൊബൈല്‍ കമ്പനിയുമാണ്. എയര്‍ടെല്‍ മൊബൈല്‍ സേവനം യൂറോപ്പിലേക്കും അമേരിക്കയിലേക്കും വ്യാപിപ്പിക്കാന്‍ ബിസിനസ് ചര്‍ച്ചകള്‍ തുടങ്ങിയതായി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തല്‍ പറഞ്ഞു. എന്നാല്‍ യൂറോപ്യന്‍ യൂണിയനിലെ മൊബൈല്‍ കമ്പനികളുടെ കടുത്ത എതിര്‍പ്പും യൂറോപ്യന്‍ യൂണിയന്‍ മൊബൈല്‍ കമ്പനികളെ സംരക്ഷിക്കാനുള്ള യൂറോപ്യന്‍ നിലപാടും ആശ്രയിച്ചേ ഈ ശ്രമം വിജയിക്കുകയുള്ളു. ആഗോളാവത്കരണ ബിസിനസ് പോളിസി അനുസരിച്ച് സുനില്‍ മിത്തല്‍ ഇക്കാര്യത്തില്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.