• Logo

Allied Publications

Europe
വാം നേപ്പാള്‍ ദുരിതാശ്വാസ നിധി യുക്മ റീജണല്‍ നേതൃത്വത്തിനു കൈമാറി
Share
ലണ്ടന്‍: യുക്മ മിഡ്ലാന്‍ഡ്സ് റീജണിലെ അംഗ സംഘടനയായ വെഡ്നെസ്ഫീല്‍ഡ് മലയാളി അസോസിയേഷന്‍ (ണഅങ) അംഗങ്ങളില്‍നിന്നു സമാഹരിച്ച നേപ്പാള്‍ ദുരിതാശ്വാസ നിധി യുക്മ റീജണല്‍ നേതൃത്വത്തിനു കൈമാറി.

ജൂണ്‍ 28നു ചേര്‍ന്ന ഡബ്ള്യുഎഎം എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് ജിബു ജേക്കബില്‍നിന്നു റീജണല്‍ ചാരിറ്റി കോഓര്‍ഡിനേറ്റര്‍ ജോണ്‍സന്‍ യോഹന്നാന്‍ തുക ഏറ്റുവാങ്ങി.

റീജണല്‍ പ്രസിഡന്റ്, ജയകുമാര്‍ നായര്‍, അസോസിയേഷന്‍ സെക്രട്ടറി സിറില്‍ മാത്യു, കമ്മിറ്റി അംഗങ്ങളായ മജു പുന്നൂസ്, ഫിനു പോള്‍സണ്‍, പ്രിന്‍സ് പി. അലക്സ്, ജോര്‍ജുകുട്ടി ജോസഫ്, റോയ് മാത്യു, സുനില്‍ ജോസഫ്, ജോമി ജോസഫ്, പ്രസാദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

റീജണിലെ മറ്റു അസോസിയേഷനുകള്‍ ഒരാഴ്ചക്കുള്ളില്‍ അവരവരുടെ വിഹിതം റീജണല്‍ കമ്മിറ്റിക്കു കൈമാറും. തുടര്‍ന്നു റീജണില്‍നിന്നു സമാഹരിക്കുന്ന തുക ഡിസാസ്റര്‍ എമര്‍ജന്‍സി കമ്മിറ്റിയിലേക്ക് എത്തിക്കുന്നതിനായി യുക്മ ദേശീയ നേതൃത്വത്തിനു കൈമാറും. അതോടൊപ്പം അംഗ സംഘടനകളില്‍ നിന്നും സമാഹരിച്ച തുക സംബന്ധിച്ച വിശദ വിവരങ്ങള്‍ പരസ്യപ്പെടുത്തുകയും ചെയ്യുമെന്ന് റീജണല്‍ ട്രഷറര്‍ സുരേഷ്കുമാര്‍ അറിയിച്ചു.

ദേശീയ നേതൃത്വത്തിന്റെ ആഹ്വാനം ഏറ്റെടുത്ത് ഈ സംരംഭം വന്‍ വിജയമാക്കിയ വാം അംഗങ്ങളെ യുക്മ റീജണല്‍ സെക്രട്ടറി ഡിക്സ് ജോര്‍ജ്, വൈസ് പ്രസിഡന്റ് എബി ജോസഫ് നെടുവാംപുഴയില്‍, നാഷണല്‍ കമ്മിറ്റി അംഗം അനീഷ് ജോണ്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.