• Logo

Allied Publications

Europe
ഒരു ഇന്ത്യക്കാരന്റെ ദിവസ ശമ്പളം നാലു കോടി രൂപ
Share
ഫ്രാങ്ക്ഫര്‍ട്ട്: ജപ്പാനിലെ വന്‍ ടെലികമ്യൂണിക്കേഷന്‍ കമ്പനി സോഫ്റ്റ് ബാങ്ക് കോര്‍പറേഷന്റെ പ്രസിഡന്റായ നികേഷ് അറോറ ആണു ദിവസം കോടി രൂപ ശമ്പളം പറ്റുന്ന ഇന്ത്യാക്കാരന്‍.

ഉത്തര്‍പ്രദേശിലെ ബനാറസ് ഹിന്ദു യൂണിവേഴ്റ്റിയിലെ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിഭാഗത്തില്‍നിന്നു ബിടെക് പാസായി. തുടര്‍ന്ന് അമേരിക്കയിലെ ബോസ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും എംബിഎ കഴിഞ്ഞ് വിപ്രോ, ജര്‍മന്‍ ടെലികോം, ഭാരതി എയര്‍ടെല്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. തുടര്‍ന്നു 2004 ല്‍ ഗൂഗിള്‍ കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റും ചീഫ് ബിസിനസ് ഓഫീസറുമായി ജോലി ചെയ്തിട്ടുണ്ട്.

ഗൂഗിള്‍ കമ്പനിയില്‍നിന്നും 2014 ല്‍ രാജിവച്ച് ലോകത്തിലെ ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കുന്ന ജപ്പാനിലെ വന്‍ ടെലികമ്യൂണിക്കേഷന്‍ കമ്പനി സോഫ്റ്റ് ബാങ്ക് കോര്‍പ്പറേഷനില്‍ ചേര്‍ന്നത്. ഇപ്പോള്‍ നികേഷ് അറോറ ജപ്പാന്‍ ടെലികമ്യൂണിക്കേഷന്‍ കമ്പനി സോഫ്റ്റ് ബാങ്ക് കോര്‍പ്പറേഷനില്‍ ദിവസം നാലു കോടി രൂപ ശമ്പളത്തില്‍ കമ്പനി പ്രസിഡന്റ്, സിഇഒ എന്ന സ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നു. അടുത്തുതന്നെ അദ്ദേഹത്തിന്റെ ശമ്പളത്തില്‍ വര്‍ധനവ് ഉണ്ടാകുമെന്നു കമ്പനി വ്യക്തമാക്കി. ഇത്രയധികം ദിവസ ശമ്പളം പറ്റുന്നതും ജര്‍മന്‍ വ്യവസായ ലോകത്തിനു സുപരിചതനുമായ ഇന്ത്യക്കാരന്‍ നികേഷ് അറോറയെപ്പറ്റി ജര്‍മന്‍ വ്യവസായമാധ്യമ ലോകം വളരെയേറെ പ്രാധാന്യം നല്‍കി പ്രതികരിച്ചു.

റിപ്പോര്‍ട്ട്; ജോര്‍ജ് ജോണ്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.