• Logo

Allied Publications

Europe
ലണ്ടന്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ തോമാ ശ്ശീഹായുടെ ഓര്‍മ പെരുന്നാളും സില്‍വര്‍ ജൂബിലി ആഘോഷങ്ങളും
Share
ലണ്ടന്‍: യാക്കോബായ സുറിയാനി സഭയുടെ യുകെ മേഖലയിലെ പ്രഥമ ഇടവകയായ ലണ്ടന്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ ഇടവകയുടെ കാവല്‍ പിതാവായ വിശുദ്ധ തോമാ ശ്ശീഹായുടെ ഓര്‍മ പെരുന്നാളും ഇടവകയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളും ജൂലൈ നാല്, അഞ്ച് (ശനി, ഞായര്‍) തീയതികളില്‍ മലങ്കരയുടെ യാക്കോബ് ബുര്‍ദാന ശ്രേഷ്ഠ കാതോലിക്ക ആബുന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ പ്രധാന കാര്‍മികത്ത്വത്തിലും ഇടവകയുടെ പ്രഥമ വികാരിയായിരുന്ന ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെയും യുകെ മേഖലയുടെ പാത്രിയര്‍ക്കല്‍ വികാരി സഖറിയാസ് മോര്‍ പീലക്സീനോസ് മെത്രാപ്പോലീത്തയുടെയും സഹ കാര്‍മികത്വത്തിലും ആഘോഷിക്കുന്നു.

നാലിനു (ശനി) വൈകുന്നേരം 5.30 നു ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്കും മെത്രാപ്പോലീത്തമാര്‍ക്കും സ്വീകരണവും സന്ധ്യാപ്രാര്‍ഥനയും ശേഷം വചന ശുശ്രൂഷയും തുടര്‍ന്നു സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ സമ്മാന ദാനവും നടക്കും.

അഞ്ചിനു (ഞായര്‍) രാവിലെ 9.30നു പ്രഭാത പ്രാര്‍ഥനയും ശ്രേഷ്ഠ കാതോലിക്ക ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും പ്രത്യേക മധ്യസ്ഥ പ്രാര്‍ഥനയും അനുഗ്രഹപ്രഭാഷണവും തുടര്‍ന്നു സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനവും സ്നേഹവിരുന്നും ലേലവും ക്രമീകരിച്ചിരിക്കുന്നു.

വിവരങ്ങള്‍ക്ക്: ഫാ. രാജു ചെറുവിള്ളി 07946557954, സന്തോഷ് അലക്സാണ്ടര്‍ (സെക്രട്ടറി) 07976011978, എല്‍ദൊ വടക്കേല്‍ (ട്രഷറര്‍) 07747017479.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ